main

മാങ്ങാനത്തു നിന്നും കാണാതായ പെൺകുട്ടികളെ ഇലഞ്ഞിയിലെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി

Web Team | | 1 minute Read


കോട്ടയം: മാങ്ങാനം ഷെൽറ്റർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പെൺകുട്ടികളെയും കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് കുട്ടികൾ പോലീസിനോട് പറഞ്ഞു. പെൺകുട്ടികളെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന് ശേഷം പോലീസ് വിശദമായി പെൺകുട്ടികളുടെ മൊഴിയെടുക്കും.

1582-1668416970-images-15


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പോക്സോ കേസിലെ അതിജീവിതകളെ പാർപ്പിക്കാൻ സംസ്ഥാന സർക്കാരിൻ്റെ വനിതാ ശിശു വികസന വകുപ്പിൻ്റെ നിർഭയ സെല്ലിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കോട്ടയം മാങ്ങാനത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്നാണ് 9 പെൺകുട്ടികളെ കാണാതായത്. തിങ്കളാഴ്ച പുലർച്ചെ 5.30 മുതലാണ് കുട്ടികളെ കാണാതായത്. ആകെ 14 കുട്ടികളാണ് ഇവിടെ ഉണ്ടായിരുന്നത്. അധികൃതർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചതോടെ കുട്ടികളെ കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0294 seconds.