main

കേരളത്തിൻ്റെ മുഖ്യമന്ത്രിയായൽ കാറും പെട്രോളും ഡ്രൈവറും സ്വന്തം ചിലവിൽ..സാബു എം ജേക്കബ്

Web Team | | 1 minute Read


1577-1668402428-images-13

കൊച്ചി: സാഹചര്യങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് കിറ്റക്സ് ഗാര്‍മെന്‍റ്സ് എം.ഡിയും ട്വന്‍റി 20 പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്ററുമായ സാബു എം ജേക്കബ്.

കേരളത്തില്‍ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാബു എം. ജേക്കബ് രാഷ്ട്രീയ ആലോചനകള്‍ പങ്കുവെച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും കേരളത്തില്‍ ട്വന്‍റി 20യുടെ പ്രവര്‍ത്തനമെന്ന് സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


തെലങ്കാനയില്‍ നിന്നുള്ള ഒരു എം.പിയാണ് കെജ്‌രിവാളുമായി അടുക്കണമെന്ന് നിര്‍ദേശം നല്‍കിയത്. ഒരു പൊതുസുഹൃത്ത് വഴി കെജ്‍രിവാളുമായി കൂടിക്കാഴ്ച ശരിയായി. ഡല്‍ഹിയില്‍ അദ്ദേഹം രാജകീയ സ്വീകരണം നല്‍കുകയും കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു’- സാബു എം. ജേക്കബ് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

‘എനിക്ക് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാന്‍ താല്‍പ്പര്യമില്ല. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ മുഖ്യമന്ത്രിയായാല്‍ എന്‍റെ സ്വകാര്യ കാര്‍ ഉപയോഗിക്കും. ഞാന്‍ വാങ്ങിയ പെട്രോളില്‍ ആയിരിക്കും കാര്‍ ഓടിക്കുക, അതെന്‍റെ ഡ്രൈവര്‍ ഓടിക്കും. എന്‍റെ സ്വന്തം ചെലവില്‍ ഞാന്‍ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും, സര്‍ക്കാര്‍ ചെലവിലായിരിക്കില്ല’, സാബു ജേക്കബ് വ്യക്തമാക്കി.

English Summary : News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0261 seconds.