main

'താലിബാൻ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ; ഇനി കേരളം മയക്കുമരുന്നിൻ്റെ മുഖ്യ വിപണി ആകാൻ സാധ്യത;'ചങ്ങനാശേരി ആർച്ച് ബിഷപ്പ്

Web Team | | 2 minutes Read


1118-1631513168-img-20210913-wa0001

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗം  ശരിവെച്ച് ആണ് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം രംഗത്തുവന്നത്. ലോകത്തിന്റെ നിലനിൽപ്പിന് എതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാൻ ആവില്ല  എന്ന് ചങ്ങനാശ്ശേരി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നു. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് മേജർ ആർച്ച് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്.

പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചു പോകുന്നതാണെന്ന് മാർ ജോസഫ് പെരുന്തോട്ടം ആരോപിക്കുന്നു. ഇതിന് തീവ്രവാദ സംഘടനകളുടെ പ്രവർത്തനത്തെ സൂചിപ്പിച്ചാണ് ജോസഫ് പെരുന്തോട്ടം നിലപാട് ചൂണ്ടിക്കാട്ടുന്നത്. 2011 ൽ താലിബാൻ 400 മില്യൻ ഡോളർ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ ആണെന്ന് അദ്ദേഹം പറയുന്നു. 2017 ഐക്യരാഷ്ട്രസഭ അടക്കം ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട് എന്നത് സൂചിപ്പിച്ചാണ് തീവ്രവാദികൾക്ക് മയക്കുമരുന്നുമായുള്ള ബന്ധം അദ്ദേഹം എടുത്തു പറയുന്നത്. താലിബാൻ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചതോടെ കേരളം മയക്കുമരുന്നിന് മുഖ്യ വിപണി ആകാൻ സാധ്യത എന്ന ആശങ്കയും ജോസഫ് പെരുന്തോട്ടം പങ്കുവെക്കുന്നു.

വിഷയത്തിൽ പ്രതികരിച്ച രാഷ്ട്രീയ നേതൃത്വത്തെ പരോക്ഷമായി വിമർശിക്കാനും ജോസഫ് പെരുന്തോട്ടം തയ്യാറാകുന്നു. ഭരണാധികാരികൾ നിസ്സംഗത പാലിക്കുകയോ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുകയോ ചെയ്യുന്നത് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഓരോ ദിവസവും കള്ളപ്പണവും സ്വർണക്കടത്തും മയക്കുമരുന്നും ഇറക്കുമതിചെയ്യുന്നു എന്ന വാർത്തകൾ കാണാം. എന്തുകൊണ്ടാണ് ഇതിനെ നിയന്ത്രിക്കാനാകാത്തത് എന്ന് മാർ ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു. രാജ്യസുരക്ഷയ്ക്ക് ശക്തമായ സംവിധാനങ്ങളുണ്ട് എന്ന് പറയുമ്പോഴാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നതിൽ സർക്കാരുകൾക്കുള്ള നിസ്സംഗത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പലപ്പോഴും ഉന്നത അധികാരികളും സർക്കാർ ഉദ്യോഗസ്ഥരും സ്വർണ്ണക്കടത്ത് ലഹരി കടത്ത് മുതലായ വിഷയങ്ങളിൽ  പങ്കാളികളോ തലതൊട്ടപ്പന്മാർ ആരോ ആണെന്ന് ആരോപിക്കപ്പെടുന്നു എന്നാണ് ജോസഫ് പെരുന്തോട്ടം പറയുന്നത്.  അങ്ങനെയെങ്കിൽ അതീവ ഗുരുതരം തന്നെ എന്ന് ചൂണ്ടിക്കാട്ടി കേരളത്തിൽ നടന്ന സ്വർണക്കള്ളക്കടത്ത് കേസിനെ പരാമർശിക്കാതെ സംസ്ഥാന സർക്കാരിനെ ഉന്നം വെക്കുകയാണ് മാർ ജോസഫ് പെരുന്തോട്ടം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സാഹചര്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ കാണണം എന്ന അഭ്യർത്ഥനയും അദ്ദേഹം ലേഖനത്തിൽ പങ്കുവെക്കുന്നു. കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ നിസ്സംഗർ ആകാൻ പാടില്ല എന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ പ്രവർത്തകരും സാംസ്കാരിക നായകന്മാരും മാധ്യമപ്രവർത്തകരും സമൂഹ ക്ഷേമത്തിന് പ്രവർത്തിക്കാൻ  കടപ്പെട്ടവർ ആണ്. താൽക്കാലിക ലാഭങ്ങളും സ്ഥാപിത താല്പര്യങ്ങളും മാറ്റിവെക്കണം എന്ന നിർദ്ദേശമാണ് തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കാൻ അദ്ദേഹം മുന്നോട്ടു വെക്കുന്നത്. കേരള സമൂഹം ഇക്കാര്യത്തിൽ ഒറ്റക്കെട്ടാവണം എന്നും മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെടുന്നു.

ക്രൈസ്തവ സമൂഹം ഉയർത്തുന്ന ആശങ്കകൾ ചർച്ച ചെയ്യപ്പെടണം എന്ന മാർ ജോസഫ് പെരുന്തോട്ടം ലേഖനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും വേർതിരിവ് കാട്ടുന്നു എന്നാ വിമർശനവും മാർ ജോസഫ് പെരുന്തോട്ടം തുറന്നടിച്ചു. ഇത് തിരുത്തപ്പെടേണ്ട നിലപാടാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.സത്യം തുറന്നു പറയുക എന്നത് പൊതു ധർമ്മ ബോധത്തിന്റെ ഭാഗമാണ്.

സഭയ്ക്ക് സാമൂഹിക തിന്മകളുടെ നേരെ മൗനം പാലിക്കാൻ സാധിക്കില്ല. മതങ്ങൾ രാജ്യത്തിന്റെ സമ്പത്താണ്, അവ ആർക്കും ഭീഷണി ആകരുത് എന്നുപറഞ്ഞ് വിഷയത്തെ ചില മതങ്ങളുമായി എങ്കിലും പരോക്ഷമായി ചേർക്കാൻ ജോസഫ് പെരുന്തോട്ടം തയ്യാറാകുന്നുണ്ട്. മതങ്ങളെ ആരും സ്വാർത്ഥ താല്പര്യങ്ങൾക്ക് ചൂഷണം ചെയ്യരുത് എന്നുപറഞ്ഞ് രാഷ്ട്രീയ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാനും ജോസഫ് പെരുന്തോട്ടം തയ്യാറാകുന്നു.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ആരെയെങ്കിലും തള്ളിപ്പറയുന്നതും പ്രീണിപ്പിക്കുന്നതും നിഷിദ്ധമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മാധ്യമങ്ങൾക്കെതിരെ യും ഇക്കാര്യത്തിൽ രൂക്ഷമായ വിമർശനമാണ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മാധ്യമ വിശകലനങ്ങൾ നീതിയും നിഷ്പക്ഷതയും വെടിഞ്ഞുള്ളത് ആകരുത് എന്ന് ജോസഫ് പെരുന്തോട്ടം ആവശ്യപ്പെടുന്നു.

English Summary : Narcotic Jihad in Kerala

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0275 seconds.