main

മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി; വിളിച്ചത് മോഷ്ടിച്ച സിമ്മിൽ നിന്ന്

Web Team | | 1 minute Read


1098-1631232006-images-1

മേലുകാവ് : പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മയുടെ പരാതി. മേലുകാവ് സ്വദേശിനിയാണ് പൊലീസിൽ പരാതി നൽകിയത്. മോഷ്ടിച്ച സിമ്മിൽ നിന്നാണു വിളി വന്നതെന്നും ഫോൺ ഇപ്പോൾ ഓഫ് ചെയ്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അനൂപ് മേനോൻ എന്നു പരിചയപ്പെടുത്തി ഒരാൾ കഴിഞ്ഞ മാസം മകളുടെ ഫോണിലേക്കു വിളിച്ച് ആൽബത്തിന് ആവശ്യമായ ജോലികൾ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇയാൾ പിന്നീട് അമ്മയെയും മകളെയും തുടർച്ചയായി വിളിച്ചിരുന്നു. തുടർന്ന്, ആൽബത്തിന്റെ ജോലിക്കു താൽപര്യമില്ലെന്ന് അറിയിച്ചു. ഇതോടെ മകളെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു.

ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്. ആറന്മുള സ്വദേശിയുടെ മോഷ്ടിച്ച സിം കാർഡിൽ നിന്നാണു വിളിക്കുന്നതെന്നും ഇതേ നമ്പറിൽ നിന്നു സമാനമായ പരാതി പല സ്റ്റേഷനിലും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായതായി മേലുകാവ് പൊലീസ് പറഞ്ഞു.

English Summary : Mother Complains Authority For Disturbing Her Girl Child Through Phone Using Anonymous Number in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0266 seconds.