main

കൊല്ലത്ത് ബീച്ചിൽ എത്തിയ അമ്മയ്ക്കും മകനുമെതിരെയും സദാചാരം; കാര്‍ അടിച്ചു തകര്‍ത്തു; കമ്പി വടി ഉപയോഗിച്ച് മർദനം

Web Team | | 1 minute Read


980-1630473569-img-20210901-104913

കൊല്ലം: സദാചാര പൊലീസ് ചമഞ്ഞ് അമ്മയ്ക്കും മകനും നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അമ്മയെയും മകനെയും മര്‍ദിക്കുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും ചെയ്തു. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരികെ വരുമ്പോഴായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഒരാള്‍ അസഭ്യം പറയുകയും ക്മ്പിവടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തത്.

കാറില്‍ നിന്നിറങ്ങിയ സാലുവിനെ കമ്പിവടികൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. ഇത് തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന അക്രമികള്‍ ആവശ്യപ്പെട്ടതായി ഷംല പറഞ്ഞു. ഷംലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അമ്മയ്ക്കും മകനുമെതിരെ ആരോപണവിധേനായ ആളും പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.

English Summary : Moral Goon Attack Against Mother And Son In Kollam in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0335 seconds.