main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 1 minute Read


982-1630497013-images

അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയുടെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ 2020ൽ കോഴ്സ് വർക് പൂർത്തിയാക്കിയ ഗവേഷക വിദ്യാർഥികൾക്കും/ 2019 പിഎച്ച്.ഡി. പ്രവേശനം നേടുകയും കോഴ്സ് വർക് രണ്ട് സ്പെല്ലും പൂർത്തിയാക്കുകയും ചെയ്ത ഗവേഷക വിദ്യാർഥികൾക്കും/ സപ്ലിമെന്ററി വിദ്യാർഥികൾക്കും പിഴയില്ലാതെ സെപ്തംബർ മൂന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും 1025 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2021 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജ്യൂക്കേഷൻ - ലേണിങ് ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്പെഷൽ എജ്യൂക്കേഷനിൽ സെപ്തംബർ മൂന്നിന് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

സ്കോളർഷിപ്പ്

അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള 2019-20, 2020-21 അക്കാദമിക വർഷങ്ങളിലെ സ്കോളർഷിപ്പ്, ട്രാൻസ്ജൻഡർ വിദ്യാർഥികൾക്കുള്ള 2020-21 വർഷത്തെ മെഡിക്കൽ എയ്ഡ്/ സ്കോളർഷിപ്പ്, കൾച്ചറൽ സ്കോളർഷിപ്പ് (അലത്താളം - 2019, ആർട്ടിക്കിൾ 14-2020, 2018 സൗത്ത് സോൺ, 2019 സൗത്ത് സോൺ, 2019 നാഷണൽ, 2020 നാഷണൽ കലോത്സവങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക്) 2019, 2020 വർഷങ്ങളിൽ ജനുവരി 26ലെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്തിട്ടുള്ള എൻ.സി.സി., എൻ.എസ്.എസ്. വോളണ്ടിയർമാർക്കുള്ള ക്യാഷ് അവാർഡ്, ഗുരുതര രോഗങ്ങൾ ബാധിച്ച വിദ്യാർഥികൾക്കുള്ള ചികിത്സാ സഹായം എന്നിവയ്ക്കുള്ള അപേക്ഷകൾ സെപ്തംബർ 15ന് വൈകീട്ട് 4.30 വരെ ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ്സ് സർവീസസ്, മഹാത്മാഗാന്ധി സർവകലാശാല, പി.ഡി. ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ സ്വീകരിക്കും. കോളേജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ഹാജരാക്കണം. അപേക്ഷഫോറവും വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2731031.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.77 MB / ⏱️ 0.0993 seconds.