main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 2 minutes Read


978-1630416602-images

ബിരുദ ഏകജാലകം: ആദ്യ അലോട്മെൻറിൽ
പ്രവേശനം സെപ്തംബർ 1വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ആദ്യ അലോട്മെൻറ് ലിസ്റ്റിൽ പേരുള്ളവർ സെപ്തംബർ 1ന് വൈകിട്ട് നാലിനകം നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടക്കുകയും തുടർന്ന് അതത് കോളേജുമായി ബന്ധപ്പെട്ട് കോളേജ് ഫീസടച്ച് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടേയും അലോട്മെന്റ് റദ്ദാക്കപ്പെടും.
കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിന്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല പരിഗണിക്കില്ല. സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.

പുതുക്കിയ പരീക്ഷ തീയതി

ഏഴാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീം - 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ എട്ടുമുതൽ ആരംഭിക്കും.

പരീക്ഷ തീയതി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നാം സെമസ്റ്റർ ബി.എഡ്. (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ - 2020 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി - ദ്വിവത്സരം) പരീക്ഷകൾ സെപ്തംബർ 22 മുതൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ മൂന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ ഏഴുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ - റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ 10 വരെയും 525 രൂപ പിഴാേടെ സെപ്തംബർ 13 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 14 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


നാലാം വർഷ ബി.എസ് സി. എം.ആർ.ടി. റഗുലർ (പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷാ ഫലം സംബന്ധിച്ച പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ എട്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. കോഴ്സ് വർക് പരീക്ഷ

പി.എച്ച്.ഡി. രജിസ്ട്രേഷൻ - 2020 അഡ്മിഷൻ യോഗ്യത നേടിയ വിദ്യാർഥികളുടെ കോഴ്സ് വർക്ക് സെപ്തംബർ 1ന് അംഗീകൃത ഗവേഷണകേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്ട്രേഷൻ ഓർഡർ ലഭിക്കാത്തവർക്ക് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക് (2015-2017 അഡ്മിഷൻ - സപ്ലിമെന്ററി/ 2018 അഡ്മിഷൻ - സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്/ 2012, 2013, 2014 അഡ്മിഷൻ - മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ് -സൗജന്യ പരിശീലനം

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ ഓൺലൈൻ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്മെന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. രജിസ്ട്രേഷനും വിശദവിവരത്തിനും 0481-2731025 എന്ന ഫോൺ നമ്പറിൽ സെപ്തംബർ നാലിനകം ബന്ധപ്പെടാം.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.79 MB / ⏱️ 0.0306 seconds.