main

എം.ജി സർവകലാശാല വാർത്തകൾ; ബിരുദ ഏകജാലകം; അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം; വിവിധ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു

Web Team | | 4 minutes Read


941-1630067599-images-3

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. സുവോളജി (സപ്ലിമെന്ററി/ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ ബി.എഡ്. (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (റഗുലർ/ സപ്ലിമെന്ററി/ ബെറ്റർമെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്് സി. ഫിസിക്സ് (മെറ്റീരിയൽ സയൻസ് - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്സ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ഫെബ്രുവരിയിൽ നടന്ന നാലാം വർഷ ബി.എസ് സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.റ്റി.) പുതിയ സ്കീം റഗുലർ (2016 അഡ്മിഷൻ)/ സപ്ലിമെന്ററി (2008-2015 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 10 വരെ അപേക്ഷിക്കാം.

ബിരുദ ഏകജാലകം; അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിനകം പ്രവേശനം നേടണം


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റിൽ പ്രവേശനം ലഭിച്ചവർ ഓൺലൈനായി സർവകലാശാല ഫീസടച്ച് മോഡ് ഓഫ് അഡ്മിഷൻ ഓൺലൈനായി സെലക്ട് ചെയ്ത് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതും തുടർന്ന് കോളേജുമായി ഫോണിലൂടെ ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതുമാണ്. കോവിഡ് 19 വൈറസ് വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. അതുപോലെതന്നെ താൽക്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളേജുകളിൽ .ഫീസടയ്ക്കേണ്ടതില്ല. ഇത്തരത്തിൽ താൽക്കാലിക പ്രവേശനം ലഭിച്ചവരിൽ നിന്നും കോളേജുകൾ ഫീസ് വാങ്ങാൻ പാടുള്ളതല്ല.
സ്ഥിര/ താൽക്കാലിക പ്രവേശനം നേടിയവർ കോളേജുകൾ പ്രവേശനം നൽകിയിട്ടുണ്ടെന്നു റപ്പുവരുത്തേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. ഒന്നാം അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം പ്രവേശനം കൺഫേം ചെയ്യണം.

എം.ജി. ബി.എഡ്. ഏകജാലകം; ഓൺലൈൻ രജിസ്ട്രേഷൻ സെപ്തം. 6 വരെ

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ്/ സ്വാശ്രയ ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ ആറ് വരെ മാത്രം . ഇതിലേക്കുള്ള സാധ്യത അലോട്മെന്റ് സെപ്തംബർ 10നും ഒന്നാം അലോട്മെന്റ് സെപ്തംബർ 16നും പ്രസിദ്ധീകരിക്കും. ഒന്നാം വർഷ ബി.എഡ്. ക്ലാസുകൾ സെപ്തംബർ 30ന് ആരംഭിക്കും.
മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്തവർക്ക് മാനേജ്മെന്റ്, കമ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
വികലാംഗ/സ്പോർട്സ് ക്വാട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സിറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന കോളേജുകളിൽ ഓൺലൈനായി നടത്തുന്നതുമാണ്.
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിൽ നടത്തുന്നതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. പ്രോസ്പെക്ടസിൽ പറയുന്നപ്രകാരം സംവരണാനുകൂല്യത്തിനാവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നതെന്ന് അപേക്ഷകൻ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം പ്രവേശനം റദ്ദാക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ഒരു ഫയലായി അപ്ലോഡ് ചെയ്യുകയോ ഇതിനു പകരമായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുകയോ വേണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ ആനുകൂല്യം അവകാശപ്പെടുന്നവർ 'ഇൻകം ആന്റ് അസറ്റ്സ് സർട്ടിഫിക്കറ്റ്' അപ് ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം സെലക്ട് ചെയ്യുകയോ വരുമാനം എട്ട് ലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എൻ.സി.സി./എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദ തലങ്ങളിലെ സാക്ഷ്യപത്രങ്ങളാണ് അപ്ലോഡ് ചെയ്യേണ്ടത്. ഇതേപോലെ തന്നെ വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭ്യമാവുന്ന സാക്ഷ്യപത്രം ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആർമി/ നേവി/ എയർഫോഴ്സ് എന്നീ വിഭാഗങ്ങളെ മാത്രമേ പരിഗണിക്കുകയുള്ളൂ.
രജിസ്ട്രേഷൻ ഫീസ് എസ്.സി./എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്ട്രേഷനായി cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ക്യാപ് സംബന്ധമായ എല്ലാ വിവരങ്ങളും ഈ വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷകേന്ദ്രം

ബി.ടെക് സപ്ലിമെന്ററി/മേഴ്സി ചാൻസ് (2010 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും. നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജിയിൽ പഠിച്ചിരുന്ന ഐ.ടി. ബ്രാഞ്ച് വിദ്യാർഥികൾ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും, മറ്റ് ബ്രാഞ്ചുകളിലെ വിദ്യാർഥികൾ കറുകുറ്റി എസ്.സി.എം.എസ്. സ്കൂൾ ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലും എല്ലാ സെമസ്റ്ററിലും പരീക്ഷയെഴുതണം.

ക്യാറ്റ് പരീക്ഷ 10, 11 തീയതികളിൽ

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും 2021-22 അക്കാദമിക വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര-ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി ഓഗസ്റ്റ് 12, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് എം.ജി.യു. 2021) സെപ്തംബർ 10. 11 തീയതികളിൽ നടക്കും. പുതിയ പരീക്ഷ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് സെപ്തംബർ ഒന്നുമുതൽ www.cat.mgu.ac.in എന്ന വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. നിലവിൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തവർക്ക് പുതിയ തീയതി പ്രകാരമുള്ള ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യുകയോ പഴയ ഹാൾടിക്കറ്റ് തന്നെ പരീക്ഷയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം. പഴയ ഹാൾടിക്കറ്റ് ഉപയോഗിക്കുന്നവർ അപേക്ഷ സമർപ്പിച്ച പ്രോഗ്രാമിലേക്ക് പരീക്ഷ നടക്കുന്ന തീയതിയും സമയവും പരീക്ഷകേന്ദ്രവും വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച പരീക്ഷ ടൈംടേബിൾ പരിശോധിച്ച് മനസിലാക്കേണ്ടതാണ്. എറണാകുളം ജില്ലയിൽ പരീക്ഷ കേന്ദ്രമായ സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിന് പകരം സെന്റ് തെരേസാസ് കോളേജ്, പാർക്ക് അവന്യൂ, എറണാകുളം ആണ് പുതിയ പരീക്ഷകേന്ദ്രം. വിശദവിവരത്തിന് ഫോൺ: 0481-2733595, ഇമെയിൽ: cat@mgu.ac.in

സ്പെഷൽ പരീക്ഷ; രജിസ്ട്രേഷൻ സെപ്തംബർ മൂന്നുവരെ

ആറാം സെമസ്റ്റർ യു.ജി., സി.ബി.സി.എസ്. (റഗുലർ - അഫിലിയേറ്റഡ് കോളേജ്/ പ്രൈവറ്റ്) ഏപ്രിൽ 2021 പരീക്ഷകൾക്ക് രജിസ്ട്രേഷൻ ഉണ്ടായിരുന്നതും കോവിഡ് സാഹചര്യങ്ങൾമൂലം പരീക്ഷയെഴുതാൻ സാധിക്കാതിരുന്നതുമായ 2018 അഡ്മിഷൻ വിദ്യാർഥികൾക്കായി നടത്തുന്ന സ്പെഷൽ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നവർ സർവകലാശാല വെബ് സൈറ്റിൽ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം മുഖേന സെപ്തംബർ മൂന്നിനകം രജിസ്റ്റർ ചെയ്യണം.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.78 MB / ⏱️ 0.0016 seconds.