main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 2 minutes Read


924-1629977584-images

പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് - വീണ, മ്യൂസിക് - വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, മൃദംഗം, മദ്ദളം, കഥകളി വേഷം (പി.ജി.സി.എസ്.എസ്. - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒൻപതുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഒക്ടോബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2021 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. സോഷ്യൽ വർക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് നടത്തിയ 2019-2021 ബാച്ച് രണ്ടാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്മെന്റ്, എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒൻപതുവരെ അപേക്ഷിക്കാം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ എട്ടുവരെ അപേക്ഷിക്കാം.

പരീക്ഷകേന്ദ്രം

ബി.ടെക് സപ്ലിമെന്ററി/മേഴ്സി ചാൻസ് (2010 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.കൂത്താട്ടുകുളം ബസേലിയോസ് തോമസ് കാതോലിക്സ് കോളേജ് ഓഫ്എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി, (ബി.റ്റി.സി.സി.), മൂവാറ്റുപുഴ, ഇലാഹിയ സ്കൂൾ ഓഫ് സയൻസ് ആന്റ് ടെക്നോളജി (ഐ.എസ്.എസ്.എ.റ്റി.), നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജി, (ഐ ടി ബ്രാഞ്ച്), മൂവാറ്റുപുഴ, മൂകാമ്പിക ടെക്നിക്കൽ കാമ്പസ്, എന്നീ കോളേജുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ മുളവൂർ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി , മൂവാറ്റുപ്പുഴ കൊച്ചിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി, (സി.ഐ.എസ്.എ.റ്റി.) ചെറുകുന്നം. കെ.എം. പി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് , മണ്ണൂർ ക്രൈസ്റ്റ്നോളജ് സിറ്റി, എന്നീ കോളേജുകളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ പെരുമ്പാവൂർ, ജയ്ഭാരത് കോളേജ് ഓഫ് എഞ്ചിനീയറിംഗിലും, നോർത്ത് പറവൂർ മാതാ കോളേജ് ഓഫ് ടെക്നോളജി വിദ്യാർത്ഥികൾ കറുകുറ്റി എസ് സി എം എസ് കോളേജിലും റാന്നി - പെരുനാട്, കാർമൽ എഞ്ചിനീയറിംഗ് കോളേജ്, വിദ്യാർത്ഥികൾ കാഞ്ഞിരപ്പളളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളജിലും പുല്ലരിക്കുന്ന് സ്റ്റാസ് വിദ്യാർത്ഥികൾ മുട്ടം, തൊടുപുഴ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എല്ലാ സെമസ്റ്ററിലും പരീക്ഷ എഴുതേണ്ടതാണ്.

റസിഡന്റ് ട്യൂട്ടർ നിയമനം

മഹാത്മാഗാന്ധി സർവകലാശാല വനിത ഹോസ്റ്റലുകളിലെ റസിഡന്റ് ട്യൂട്ടർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കാലാവധി. മാസം 15000 രൂപ ലഭിക്കും. അംഗീകൃത സർവകലാശാല ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഹോസ്റ്റലിൽ താമസിക്കുവാൻ സന്നദ്ധതയുമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും soada3@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്തംബർ നാലിനകം നൽകണം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733302.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0356 seconds.