main

എം.ജി. യിൽ സന്ദർശകർക്ക് കർശന നിയന്ത്രണം

Web Team | | 1 minute Read


1281-1642598472-images-7

കോവിഡ്-19 മഹാമാരിയുടെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ഓഫീസുകളിലും സെക്ഷനുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി വൈസ് ചാൻസലർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും വിവിധ അപേക്ഷകളിൻമേൽ ബന്ധപ്പെട്ട സെക്ഷനുകളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുള്ളവർക്കും മാത്രമേ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവേശനം അനുവദിക്കുകയുള്ളു. വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ വിവിധ ഓൺലൈൻ പോർട്ടലുകളെ സർവ്വകലാശാല ഓഫീസ് സേവനങ്ങൾക്കായി വിനിയോഗിക്കാവുന്നതാണ്. ഉത്തരക്കടലാസ്സുകളുടെ പുന:പരിശോധനാ സംബന്ധിയായ വിവരങ്ങൾ studentsportal.mgu.ac.in എന്ന പോർട്ടൽ മുഖേന ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള സേവനങ്ങൾ application.mgu.ac.in എന്ന പോർട്ടലിലും സർട്ടിഫിക്കറ്റ് സംബന്ധിച്ച സേവനങ്ങൾ certificates.mgu.ac.in എന്ന പോർട്ടലിലും ലഭിക്കും. ഓൺലൈൻ സേവനങ്ങൾ ലഭ്യമല്ലാത്ത വിഷയങ്ങളിൽ » generaltapaladmn@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


0481 - 2733505, 2733516, 2733526, 2733535, 2733550, 2733565, 2733576, 2733580, 2733626
എന്നീ ഫോൺ നമ്പറുകളിലും വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കും.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0291 seconds.