main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 1 minute Read


1122-1631533190-images

എം.ജി. ബിരുദ, ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം;
മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും വിവിധ കോളജുകൾ നടത്തുന്ന ഒന്നാം വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുമുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർ സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് അലോട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൂടാതെ കോളേജുമായി ഫോൺവഴി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. കോവിഡ് 19 വ്യാപനംമൂലം പൂർണമായും ഓൺലൈൻ മോഡിലായതിനാൽ അലോട്മെന്റ് ലഭിച്ചവർ കോളേജുകളിൽ നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ടതില്ല. താല്കാലിക പ്രവേശനം തെരഞ്ഞെടുത്തവർ കോളേജുകളിൽ ഫീസടയ്ക്കേണ്ടതില്ല. സ്ഥിര/താൽക്കാലിക പ്രവേശനം നേടിയവർ പ്രവേശനം ഉറപ്പാക്കേണ്ടതും കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്. മൂന്നാം അലോട്മെന്റ് ലഭിച്ചവർ സെപ്തംബർ 17ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പരീക്ഷ തീയതി

ഒന്നുമുതൽ നാലുവരെ വർഷ ബി.ഫാം (2016ന് മുമ്പുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.76 MB / ⏱️ 0.0321 seconds.