main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 1 minute Read


1104-1631275160-images

ഹാൾടിക്കറ്റ്

2021 സെപ്തംബർ 14,15,16 തീയതികളിൽ നടക്കുന്ന Ph.D കോഴ്സ് വർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തടസം നേരിടുന്നവർ സെപ്തംബർ 13 തിങ്കളാഴ്ച 4 മണിക്ക് മുൻപായി ഇ.ബി 14 സെക്ഷനുമായോ, 9446053732 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റിൽ ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെ ഒപ്പ് വാങ്ങാൻ സാധിക്കാത്ത പക്ഷം തങ്ങൾക്ക് ലഭിച്ചിട്ടുള്ള സെന്റർ ഐഡൻറ്റിറ്റി കാർഡ് അല്ലെങ്കിൽ ഏതെങ്കിലും ഫോട്ടോ ഐ.ഡി പരീക്ഷാസെന്ററുകളിൽ തെളിവിനായി ഹാജരാക്കേണ്ടതാണ്.

പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്
2021 ജൂണിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (ഓണേഴ്സ് ) - റഗുലർ ആൻ്റ് സപ്ലിമെൻ്ററി- പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പരീക്ഷാ ഫലം

2021 ജനവരിയിൽ നടത്തിയ ഏഴാം സെമസ്റ്റർ പഞ്ചവത്സര ഇൻ്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ.എൽ.ബി (ഓണേഴ്സ് ) - ( 2016 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്തംബർ 24 വരെ അപേക്ഷിക്കാം. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപ നിരക്കിലും സൂക്ഷ്മ പരിശോധനക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in എന്ന വെബ് സൈറ്റിൽ.

അപേക്ഷാ തീയതി

ബി.ടെക് (സി.പി.എ.എസ്) ഒന്നു മുതൽ 5 വരെ സെമസ്റ്റർ (2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ - സപ്ലിമെൻ്ററി) ആറാം സെമസ്റ്റർ - (2015, 2016 അഡ്മിഷൻ - സപ്ലിമെൻററി, 2017 അഡ്മിഷൻ - ഇംപ്രൂവ്മെൻ്റ് ) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 20 മുതൽ 22 വരെയും 525 രൂപ ഫൈനോടെ സെപ്തംബർ 23നും 1050 രൂപാ സൂപ്പർഫൈനോടെ സെപ്തംബർ 24 നും സർവ്വകലാശാല ഓഫീസിൽ അപേക്ഷ സ്വീകരിക്കും.

English Summary : Mg University News in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.77 MB / ⏱️ 0.0043 seconds.