main

എം.ജി സർവകലാശാല വാർത്തകൾ

Web Team | | 3 minutes Read


1000-1630586469-images

പി.ജി., ബി.എഡ്. പ്രവേശന തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാല ബിരുദാനന്തര-ബിരുദ, ബി.എഡ്. പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. പുതുക്കിയ സമയക്രമമനുസരിച്ച് ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 22ന് രാത്രി 11 വരെ ഓൺലൈനായി ഒടുക്കാം. അപേക്ഷകർ 22ന് രാത്രി 11.55 വരെ സ്വീകരിക്കും. ബി.എഡ്. പ്രവേശനത്തിനുള്ള അപേക്ഷഫീസ് സെപ്തംബർ 16ന് രാത്രി 11 മണിവരെയും അപേക്ഷകർ അന്ന് രാത്രി 11.55 വരെയും സ്വീകരിക്കും.
പി.ജി. പ്രോഗ്രാം പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് സെപ്തംബർ 27നും ആദ്യ അലോട്മെന്റ് ഒക്ടോബർ നാലിനും പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് സെപ്തംബർ 27, 28 തീയതികളിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ അവസരമുണ്ടായിരിക്കും. ആദ്യ അലോട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ഒക്ടോബർ അഞ്ചിന് വൈകീട്ട് നാല് വരെ പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കാം. തുടർന്ന് നാല്, അഞ്ച് തീയതികളിൽത്തന്നെ ബന്ധപ്പെട്ട കോളേജുകളിൽ ഫീസടച്ച് പ്രവേശനം ഉറപ്പുവരുത്തണം. രണ്ടും മൂന്നും അലോട്മെന്റുകൾ യഥാക്രമം ഒക്ടോബർ 11നും 20നും പ്രസിദ്ധീകരിക്കും. പട്ടികജാതി/വർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥി പ്രവേശനത്തിനുള്ള പ്രത്യേക അലോട്മെന്റിന്റെ രജിസ്ട്രേഷൻ ഒക്ടോബർ 25 മുതൽ 26 ന് വൈകീട്ട് മൂന്നുവരെ നടത്താം. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അലോട്മെന്റ് ലിസ്റ്റ് ഒക്ടോബർ 29ന് പ്രസിദ്ധീകരിക്കും.
ബി.എഡ്. പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് സെപ്തംബർ 22നും ആദ്യ അലോട്മെന്റ് സെപ്തംബർ 29നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സർവകലാശാല ഫീസ് സെപ്തംബർ 28നും 29 ന് വൈകീട്ട് നാലുവരെയും ഓൺലൈനായി ഒടുക്കാം. അതത് കോളേജുകളിൽ ഫീസടച്ച് പ്രവേശനം നേടുവാനുള്ള അവസാന തീയതിയും സെപ്തംബർ 29 ആണ്. രണ്ടും മൂന്നും അലോട്മെന്റ് യഥാക്രമം ഒക്ടോബർ ആറ്, 12 തീയതികളിൽ പ്രസിദ്ധീകരിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കുള്ള പ്രത്യേക അലോട്മെന്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 ഉച്ചയ്ക്ക് മൂന്നുവരെ നടത്താം. ഇതിലേക്കുള്ള അലോട്മെന്റ് ഒക്ടോബർ 22ന് പ്രസിദ്ധീകരിക്കും. ബിരുദാനന്തര ബിരുദ കോഴ്സ് ക്ലാസുകൾ ഒക്ടോബർ 25നും ബി.എഡ്. ക്ലാസ്സുകൾ ഒക്ടോബർ 18നും തുടങ്ങുന്ന വിധത്തിലാണ് പ്രവേശന നടപടികൾ പുനക്രമീകരിച്ചിട്ടുള്ളത്. പ്രവേശനം സംബന്ധിച്ച പുതുക്കിയ സമയക്രമങ്ങളുടെ വിശദാംശങ്ങൾ www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ - പുതിയ സ്കീം) പരീക്ഷകൾ സെപ്തംബർ 13 ന് ആരംഭിക്കും.

ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.

ഒന്നും രണ്ടും മൂന്നും വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം സെപ്തംബർ 29, 30, ഒക്ടോബർ ഒന്ന് തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ഒന്നാം വർഷ ബി.പി.ടി. (2008 അഡ്മിഷൻ മുതൽ) സപ്ലിമെന്ററി പരീക്ഷയ്ക്ക് നിലവിൽ ഫീസടച്ചിട്ടുള്ള വിദ്യാർഥികൾ വീണ്ടും ഫീസടയ്ക്കേണ്ടതില്ല.

രണ്ടാം സെമസ്റ്റർ എം.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി റഗുലർ/സപ്ലിമെന്ററി (2016 അഡ്മിഷൻ മുതൽ) പരീക്ഷകൾ സെപ്തംബർ 22 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം - 2019 അഡ്മിഷൻ റഗുലർ/2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 17 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ - റഗുലർ പരീക്ഷകൾ സെപ്തംബർ 29 ന് ആരംഭിക്കും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ സെപ്തംബർ 24 ന് ആരംഭിക്കും. പിഴയില്ലാതെ സെപ്തംബർ എട്ടുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഒൻപതുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 10 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും സപ്ലിമെന്ററി വിദ്യാർഥികൾ പേപ്പറൊന്നിന് 55 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷ തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (നാല് വർഷ - ഇന്റഗ്രേറ്റഡ് പ്രോഗ്രാം - 2019 അഡ്മിഷൻ റഗുലർ/ 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.വോക് (2019 അഡ്മിഷൻ റഗുലർ-പുതിയ സ്കീം) പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്തംബർ ആറുവരെയും 525 രൂപ പിഴയോടെ സെപ്തംബർ ഏഴുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ എട്ടുവരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്സ് - 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴയില്ലാതെ സെപ്തംബർ 13 വരെയും 525 രൂപ പിഴയോടെ സെപ്തംബർ 14 വരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്തംബർ 15 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ വീതം (സെമസ്റ്ററിന് പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സ്ഥാന പട്ടിക

2015 ജൂണിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പി.ജി.സി.എസ്.എസ്. (2013 അഡ്മിഷൻ) പരീക്ഷയുടെ അന്തിമ സ്ഥാന പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിലെ എൻ.ആർ. സേതുലക്ഷ്മി, വർഷ വിജയൻ, സബിമോൾ വില്ലീസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

2019 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി പ്രൈവറ്റ് റഗുലർ പരീക്ഷയുടെ അന്തിമ സ്ഥാന പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശ്ശേരി എൻ.എസ്.എസ്. ഹിന്ദു കോളേജിലെ ജി. പ്രിയ, മൂവാറ്റുപുഴ നിർമല കോളേജിലെ ടി.എസ്. ആര്യമോൾ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ പി. അൻകിത മധുസൂദനൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

English Summary : Mg University Announcements in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0284 seconds.