main

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം;യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

Web Team | | 1 minute Read


964-1630320412-images-68

പാലക്കാട് : ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലുണ്ടശ്ശേരി കാവില്‍പാടം രാജേഷിന്റെ ഭാര്യ ആതിര (27) ജീവനൊടുക്കിയ സംഭവത്തിലാണ് സുഹൃത്തായ കല്ലുവഴി വാളക്കോട്ടില്‍ ശരത് (27) അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 26നാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ആതിരയെ കണ്ടെത്തിയത്. ആതിരയും ശരത്തും സ്‌കൂള്‍ പഠന കാലം മുതല്‍ ഒരേ ക്ലാസില്‍ പഠിച്ച സുഹൃത്തുക്കളായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ശരത്ത് ആണെന്നും, പണയം വെക്കാനായി വാങ്ങിയ സ്വര്‍ണം തിരിച്ചു നല്‍കിയില്ലെന്നും ആത്മഹത്യ കുറിപ്പില്‍ ആതിര എഴുതിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സൗഹൃദം മുതലെടുത്ത് ആതിരയുടെ ആറര പവന്‍ സ്വര്‍ണം ശരത് പണയം വയ്ക്കാന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇത് പിന്നീട് തിരിച്ചു നല്‍കിയില്ല. നിരന്തരം ചോദിച്ചെങ്കിലും ശരത്ത് ഇത് തിരികെ നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് വിവാഹ സമയത്ത് കൊണ്ടു വന്ന സ്വര്‍ണത്തെക്കുറിച്ച്‌ വീട്ടുകാര്‍ ചോദിക്കുമെന്ന് ഭയന്നാണ് ആതിര ജീവനൊടുക്കിയത്.

അതേസമയം, മാലപൊട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി മോഷണക്കേസുകള്‍ ശരത്തിന്റെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതായി പോലീസ് പറഞ്ഞു. എന്നാല്‍ ഈ വിവരം ആതിരയ്ക്ക് അറിയില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്

English Summary : Married Women Suicided In Home in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0264 seconds.