main

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; പാലാ സ്വദേശിയായ യുവാവ് പിടിയിൽ

Web Team | | 1 minute Read


1339-1643510783-img-20220130-081352

ഏറ്റുമാനൂർ: ഡൽഹി ആസ്ഥാനമായ അനുഗ്രഹ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് പൊലീസ് പിടിയിൽ. സൊസൈറ്റിയുടെ ഏറ്റുമാനൂർ തെള്ളകം യൂണിറ്റ് ചെയർമാൻ പാലാ കരൂർ പുളിക്കൽ ഹൗസ് റോയി ജോസഫിനെയാണ് (39) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ‌ പട്ടിത്താനം – മണർകാട് ബൈപാസിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ പെട്രോൾ പമ്പിൽനിന്നു സൊസൈറ്റിയുടെ പേരിൽ മുൻകൂറായി പെട്രോൾ, ഡീസൽ എന്നിവ വാഹനങ്ങളിൽ അടിച്ചശേഷം പണം നൽകാതെ കബളിപ്പിച്ചെന്ന പമ്പ് ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് റോയി ജോസഫിനെതിരെ കേസ് റജിസ്റ്റർ ചെയ്തത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഒരു വർഷം മുൻപാണു സംഭവം. കഴിഞ്ഞ ജനുവരിയിലാണു റോയി ജോസഫ് പമ്പിൽ എത്തുകയും പമ്പ് ഉടമയെ കണ്ട് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ചു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം മുൻകൂറായി ചെക്കും ലെറ്റർ പാഡും നൽകി 2.26 ലക്ഷം രൂപയുടെ പെട്രോളും ഡീസലും വിവിധ വാഹനങ്ങളിൽ നിറച്ച ശേഷം നാടുവിട്ടത്. ഒട്ടേറെ തവണ പമ്പ് ഉടമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റോയി ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നാണു പമ്പ് ഉടമ ഏറ്റുമാനൂർ സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്.

പയ്യന്നൂർ സ്വദേശിയുടെ പാലാ കൊഴുവനാലിലെ സ്ഥലവും വീടും വാടകയ്ക്ക് എടുത്തശേഷം വാടക നൽകാതെ കബളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് 12ന് പാലാ പൊലീസ് സ്റ്റേഷനിൽ റോയി എത്തിയെന്ന രഹസ്യ വിവരം ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ.രാജേഷ് കുമാറിനു ലഭിച്ചു. ഇതിനെത്തുടർന്ന് പാലാ പൊലീസ് സ്റ്റേഷനിൽ എത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു.

English Summary : Man Arrested For Cheting In Name Of Charitable Trust Near Ettumanoor in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0288 seconds.