main

അതിതീവ്ര മഴ ദുരന്ത കാരണങ്ങളിലൊന്ന് മാത്രം, പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗമാണ് യഥാർത്ഥ ദുരന്തങ്ങള്‍ക്ക് കാരണം: മാധവ് ഗാഡ്ഗില്‍

Web Team | | 1 minute Read


1181-1634706103-img-20211020-wa0000

കേരളത്തിലെ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാവുന്നതിനുള്ള പ്രധാന കാരണം പരിസ്ഥിതിയെ അറിയാതെയുള്ള ഭൂവിനിയോഗമാണെന്ന് പരിസ്ഥിതി വിദഗ്ദന്‍ മാധവ് ഗാഡ്ഗില്‍. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ളവ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രധാന കാരണം അതി തീവ്ര മഴയാണെന്ന വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്ന അദ്ദേഹം അത് കാരണങ്ങളില്‍ ഒന്ന് മാത്രമാണെന്നും വ്യക്തമാക്കുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പശ്ചിമ വികസന സമിതിയുടെ അധ്യക്ഷന്‍ കൂടിയായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പ്രതികരണം.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


പശ്ചിമഘട്ട വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇടുക്കി, വയനാട്, കോട്ടയം പോലുള്ള പ്രദേശങ്ങള്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ അതിപരിസ്ഥിതിലോല പ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. റിപ്പോര്‍ട്ടില്‍ അതിപരിസ്ഥിതിലോല പ്രദേശങ്ങളില്‍ പാടില്ല എന്നു നിര്‍ദേശിച്ച പ്രവൃത്തികള്‍ ഇപ്പോഴും തുടരുകയാണ്. ശാസ്ത്രീയ അടിത്തറയോടെയാണ് സമിതി നിരോധിക്കണ്ടേതും നിയന്ത്രിക്കേണ്ടതുമായ പ്രവര്‍ത്തികളെ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിന്റെ അവസ്ഥകണ്ടിട്ട് പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നും ആഗ്രഹമുണ്ടെന്നും മാധവ് ഗാഡ്ഗില്‍ വ്യക്തമാക്കുന്നു.

വന ഭൂമി കൃഷിയുള്‍പ്പെടെ മറ്റാവശ്യങ്ങള്‍ക്കായി രൂപമാറ്റം വരുത്തരുതെന്നും, പരിസ്ഥിതി ആഘാതപഠനത്തിനുശേഷം മാത്രമായിരിക്കണം പ്രകൃതി ലോല മേഖലകളില്‍ റോഡുകളും മറ്റു നിര്‍മിതികളും ഉണ്ടാക്കേണ്ടത് എന്നുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയുടെ സുപ്രധാന നിര്‍ദേശങ്ങള്‍. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്ത ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചയിലെത്തിയത്. എന്നാല്‍ ദൂരന്തങ്ങള്‍ വരുമ്പോള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കുന്നതിനെ പരിഹസിച്ചും നിരവധി പേര്‍ രംഗത്ത എത്തിയിട്ടുണ്ട്. 

English Summary : Madhav Gadgil in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0261 seconds.