main

ഹരിത ലൈംഗിക അതിക്ഷേപ കേസ് ;എം എസ്‌ എഫ് സംസ്ഥാന പ്രസിഡന്റ്‌ അറസ്റ്റിൽ

Web Team | | 1 minute Read


1101-1631265748-download-52

കോഴിക്കോട്: ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നെന്നായിരുന്നു നവാസിന്‍റെ പ്രതികരണം.അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് പ്രചരിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്നും നവാസ് പറഞ്ഞു. നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി. 

English Summary : M S F Haritha Case in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0278 seconds.