main

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമാകാനൊരുങ്ങി കുമ്പളങ്ങി

Web Team | | 1 minute Read


1258-1642069623-img-20220113-155603

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിന്‍ രഹിത ഗ്രാമമാകാനൊരുങ്ങി കുമ്പളങ്ങി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് നടത്തും. പദ്ധതിയുടെ ഭാഗമായി 18 വയസ്സും അതിന് മുകളില്‍ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്യും. ആകെ 5000ത്തോളം മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണമാണ് നടത്തുക.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


എറണാകുളം മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘അവള്‍ക്കായി’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, എച്ച്എല്‍എല്‍ മാനേജ്മെന്റ് അക്കാദമിയുടെ ‘തിങ്കള്‍’ സ്‌കീം തുടങ്ങിയവരാണ് പദ്ധതിയുടെ മറ്റ് പങ്കാളികള്‍.

ചടങ്ങില്‍ കുമ്പളങ്ങിയെ മാതൃകാ ഗ്രാമമായും ഗവര്‍ണര്‍ പ്രഖ്യാപിക്കും. പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാം യോജന വഴിയാണ് മാതൃകാ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചിയില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ കുമ്പളങ്ങിയില്‍ പുതിയ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കൂടി സ്ഥാപിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ മാതൃകാ വിനോദസഞ്ചാര ഗ്രാമം എന്ന പദവിയും കുമ്പളങ്ങി നേടിയിട്ടുണ്ട്.

English Summary : Kumbalangi Will Become The First Sanitary Pad Free Zone in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0306 seconds.