main

കെ.എസ്.ആർ.ടി.സി. അടച്ച് പൂട്ടാനുള്ള അവസ്ഥയിലെന്ന് മന്ത്രി ആൻ്റണി രാജു

Web Team | | 1 minute Read


1480-1649237910-img-20220406-150813

തിരുവനന്തപുരം: ഡീസൽ വിലവർധനകാരണം കെ.എസ്.ആർ.ടി.സി. അടച്ചുപൂട്ടലിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി ആന്റണി രാജു. ഇങ്ങനെ ഇന്ധനവില കൂടിയാൽ ശമ്പളത്തിനുള്ള തുകകണ്ടെത്താൻ കഴിയില്ലെന്നും മന്ത്രി.

ഡിസംബറുമായി താരതമ്യംചെയ്യുമ്പോൾ ലിറ്ററിന് 38 രൂപ അധികമായി ചെലവിടേണ്ടിവരുന്നുണ്ട്. 40 കോടി രൂപയുടെ അധികച്ചെലവാണ് മാസം ഇന്ധന വിലവർധനകൊണ്ടുണ്ടാകുന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഫർലോ ലീവിൽ കുറച്ചുപേർ പോയതിനാൽ ശമ്പളത്തിൽ മാസം 10 ലക്ഷം രൂപയുടെ കുറവുണ്ടാകും. ആവശ്യത്തിലധികം ജീവനക്കാരുള്ള വിഭാഗങ്ങളിൽ ഇങ്ങനെ ആളെ കുറയ്ക്കേണ്ടിവരും.

ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം സംസ്ഥാനത്ത് ആറിന് മുകളിലാണ്. ബെംഗളൂരുവിൽ അഞ്ചിനുതാഴെയാണ്. ഫർലോ സ്‌കീം തിരഞ്ഞെടുക്കന്നവരോട് ഉദാരസമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

ടിക്കറ്റ് നിരക്കുവർധന ഉപകാരപ്പെടില്ല. ശമ്പളപരിഷ്‌കരണത്തിലൂടെ 15 കോടി രൂപയുടെ അധികച്ചെലവുണ്ടായിട്ടുണ്ട്. മറ്റേത് സ്ഥാപനത്തെക്കാളും സാമ്പത്തികസഹായം കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ നൽകുന്നുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ 2000 കോടി രൂപ നൽകി -മന്ത്രി പറഞ്ഞു.

English Summary : Ksrtc Crisis in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0223 seconds.