main

കെ-റെയില്‍ അടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ് ഹെെക്കോടതി

Web Team | | 1 minute Read


1250-1640321026-img-20211224-101210

കെ-റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ കേരള ഹൈക്കോടതി ഉത്തരവ്. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്ന നടപടിയാണ് കോടതി തടഞ്ഞത്. ഭൂമി ഏറ്റെടുക്കാതെ ഇത്തരം അടയാളങ്ങള്‍ സ്ഥാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പദ്ധതി കടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരായ കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അതേസമയം, സർവ്വേ ആൻഡ് ബൗണ്ടറീസ് ആക്ട് പ്രകാരമുള്ള സർവ്വേ നടപടികളുടെ ഭാഗമായി 60 സെന്റിമീറ്റര്‍ നീളമുള്ള സാധാരണ സർവ്വേ കല്ലുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിക്കാനാകുമെന്നും കോടതി വിശദീകരിച്ചു. നിയമപ്രകാരമുള്ള സർവേ തുടരാമെന്നും കോടതി പറഞ്ഞു.

കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടലിനെതിരെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കോടതി ഇടപെടല്‍. അതേസമയം, സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം.

English Summary : K Rail in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0269 seconds.