main

ഇറച്ചി അരയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി;മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞ യുവാവിന് രക്ഷയായി ഫയർഫോഴ്സ്

Web Team | | 1 minute Read


1031-1630745443-img-20210904-141738

തൃ​ശൂ​ര്‍: കട്ലറ്റിനായി ഇറച്ചി അരയ്ക്കുന്ന യ​ന്ത്ര​ത്തി​ല്‍ കൈ ​കു​ടു​ങ്ങി​യ യു​വാ​വി​ന് രക്ഷയായി ഫയർഫോഴ്സ്. മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞ യുവാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് രക്ഷപെടുത്തിയത്. തൃ​ശൂ​ര്‍ എം.​ജി റോ​ഡി​ലെ ത​സ്കി​ന്‍ റ​സ്​​റ്റാ​റ​ന്‍​റ്​ ജീ​വ​ന​ക്കാ​ര​ന്‍ ബീ​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് മു​ഷ​റ​ഫി​ന്‍റെ കൈ​പ്പ​ത്തി​യാ​ണ് ക​ട്ട്​​ലെ​റ്റി​നാ​യി ഇ​റ​ച്ചി അ​ര​ച്ചെ​ടു​ക്കു​ന്ന യ​ന്ത്ര​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


വേദനയെടുത്ത് അലറി നിലവിളിച്ച യുവാവ് ശാരീരികമായി തളർന്ന അവസ്ഥയിലായിരുന്നു. കൈയിൽ കുടുങ്ങിയ യന്ത്രം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് നീക്കം ചെയ്യാനാണ് ഫയർഫോഴ്സ് തീരുമാനിച്ചത്. ഇതിനായി ആദ്യം ജില്ലാ ആശുപത്രിയിലെത്തി, മരവിപ്പിക്കാനുള്ള മരുന്ന് നൽകി. അതിനുശേഷം ഫയർഫോഴ്സ് ഓഫീസിലെത്തിച്ച് ഹൈ​ഡ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച്‌ കൈപ്പത്തിയിൽ കുടുങ്ങിയ മെ​ഷീ​ന്‍ അ​റു​ത്ത്മാ​റ്റു​ക​യാ​യി​രു​ന്നു. കൈ​വി​ര​ലു​ക​ള്‍​ക്ക് സാരമായി ക്ഷ​ത​മേ​റ്റ മു​ഹ​മ്മ​ദി​നെ പിന്നീട് തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​സി. സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ബ​ല്‍​റാം ബാ​ബു​വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​രാ​യ രാ​ജ​ന്‍, ജോ​ജി വ​ര്‍​ഗീ​സ്, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ര്‍​മാ​ര്‍ വി.​എ​സ്. സ്മി​നേ​ഷ് കു​മാ​ര്‍, മ​ധു പ്ര​സാ​ദ്, സ​ന്‍​ജി​ത്, ദി​നേ​ഷ്, ജി​ന്‍​സ്, ഫൈ​സ​ല്‍, വി​ബി​ന്‍ ബാ​ബു, ശോ​ബി​ന്‍ ദാ​സ്, മ​ണി​ക​ണ്ഠ​ന്‍, ഫ​യ​ര്‍ റെ​സ്ക്യൂ ഓ​ഫി​സ​ര്‍ ഡ്രൈ​വ​ര്‍ എ​ഡ്വാ​ര്‍​ഡ്, ബി​നോ​ദ് ഹോം​ഗാ​ര്‍​ഡ് രാ​ജീ​വ്, രാ​ജ​ന്‍ എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

English Summary : Hand Trapped In Meat Grinder Fireforce Releases Youngman in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0273 seconds.