main

പാലാ -ഭരണങ്ങാനം റോഡിൽ കൊച്ചിടപ്പാടി ഭാഗത്തെ കുഴികളടച്ചു റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്‌

Web Team | | 1 minute Read


1184-1635316599-img-20211027-wa0001

പാലാ -ഭരണങ്ങാനം റോഡിൽ കൊച്ചിടപ്പാടി ഭാഗത്തെ റോഡിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളടച്ചു റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി തോമസുകുട്ടി മുകാല PWD ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.നാളുകളായി തകർന്ന സ്ഥിതിയിൽ തുടരുന്ന റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ്‌ നേതാവിന്റെ ഒറ്റയാൾ സമരം.ഇന്ന് രാവിലെയും മൂന്നു വണ്ടികളാണ് കൊച്ചിടപ്പാടി മേഖലയിൽ അപകടത്തിൽപ്പെട്ടത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ചാണ് താൻ സമരം നടത്തുന്നതെന്ന് തോമസുകുട്ടി മുകാല പറഞ്ഞു.റോഡിലെ കുഴികളടച്ചു റോഡ് ഉടനടി ഗതാഗത യോഗ്യമാക്കുമെന്ന് pwd അധികൃതരിൽ നിന്നും ഉറപ്പ് ലഭിച്ച ശേഷമാണ് തോമസുകുട്ടി മുകാല തന്റെ സമരത്തിൽ നിന്ന് പിന്മാറിയത്.

English Summary : Edappady Bharananganam Road Protest By Youth Congress in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0267 seconds.