main

കോട്ടയം ജില്ലയിൽ ലഹരി ഉപയോഗം കൂടുന്നു; ലഹരിപ്പാർട്ടികൾ നടക്കുന്നത് കംബൈൻഡ് സ്റ്റഡി എന്ന പേരിലെന്നു വിവരം

Web Team | | 1 minute Read


1557-1661542334-img-20220826-203151

കോട്ടയം ജില്ലയിൽ ലഹരിപ്പാർട്ടികൾ നടക്കുന്നത് കംബൈൻഡ് സ്റ്റഡി എന്ന പേരിലെന്നു വിവരം. ഒഴിഞ്ഞു കിടക്കുന്ന ബന്ധുക്കളുടെ വീടുകൾ കംബൈൻഡ് സ്റ്റഡിക്കെന്ന പേരിൽ വാടകയ്ക്കെടുക്കും. തുടർന്നു സമൂഹമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ആരംഭിച്ച് ഇരകളെ കണ്ടെത്തും. ഹോട്ടലുകളും റിസോർട്ടുകളും സുരക്ഷിതമല്ലെന്ന നിഗമനത്തിലാണു ലഹരിപ്പാർട്ടിക്കായി പുതിയ വഴി തേടുന്നത്. മറ്റു ജില്ലകളിൽനിന്നു വരെ കംബൈൻഡ് സ്റ്റഡി ഗ്രൂപ്പിലേക്കു വിദ്യാർഥികൾ അടക്കമുള്ളവർ എത്തുന്നുണ്ട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ജില്ലയിൽ ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ 80 ശതമാനവും കൗമാരക്കാരാണ്. പ്രായപൂർത്തിയായില്ല എന്നതിനാൽ എൻഡിപിഎസ് നിയമ (നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സെക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പ്രകാരം കേസെടുക്കാൻ പരിമിതികളുണ്ട്. പിടിക്കപ്പെടുന്ന കുട്ടികളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസലിങ് നടത്തി വിട്ടയയ്ക്കുന്ന കേസുകളുമുണ്ട്. എന്നാൽ, ഇവരിലേക്കു ലഹരി എത്തിക്കുന്നവരെ സംബന്ധിച്ച അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നുമില്ല. ഇപ്പോഴും ബോധവൽക്കരണം എന്ന പഴയ പല്ലവിയാണ് പൊലീസും എക്സൈസും ആവർത്തിക്കുന്നത്.

English Summary : Drug Abuse In Kottayam in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0212 seconds.