main

രാജ്യത്ത് അതിരൂക്ഷ കൊറോണ വ്യാപനം: പ്രതിദിന രോഗികൾ മൂന്ന് ലക്ഷത്തോളം; ഒമിക്രോൺ ബാധിതർ 9,000ത്തിലേക്ക്; ചികിത്സയിലുള്ളത് 18 ലക്ഷം പേർ

Web Team | | 1 minute Read


1279-1642574938-images-8

രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോറോണ ബാധിതർ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 പേർക്ക് രോഗം സ്ഥിരീകരിച്ചു. 441 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അതേസമയം ഒമിക്രോൺ ബാധിതരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് കുതിക്കുകയാണ്. ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 8,961 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ 0.79 ശതമാനം അധികം ഒമിക്രോൺ രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസത്തേക്കാൾ 44,889 കൊറോണ രോഗികൾ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ 1,88,157 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18,31,000 ആയി. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്.

English Summary : Covid Spread In India in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0300 seconds.