main

യുട്യൂബില്‍ തരംഗമായ ചോട്ടു എന്ന നായയെ കാണാതായതായി ഉടമ ദിലീപ് കുമാർ

Web Team | | 1 minute Read


1365-1643777507-img-20220202-101948

യുട്യൂബില്‍ തരംഗമായ ചോട്ടു എന്ന നായയെ കാണാതായതോടെ കൊല്ലം ആറ്റൂര്‍ക്കോണം ഗ്രാമവാസികള്‍ അന്വേഷണം തുടങ്ങി. വെളിനല്ലൂര്‍ പഞ്ചായത്തിലെ ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടൂസ് വ്‌ളോഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹീറോയായ നായെയാണ് ഞായര്‍ പുലര്‍ച്ചെ മുതല്‍ വീട്ടില്‍നിന്ന് കാണാതായത്.

ചോട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതോടെ നാട്ടിലെ ഫെയ്‌സ്ബുക്ക്, വാട്‌സാപ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചു. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ദു, മക്കളായ വിവേകും വിനീതും.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മൂന്നരവര്‍ഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകള്‍ തുറക്കുന്നതും വീട്ടുകാരെ ഉണര്‍ത്തുന്നതുമെല്ലാം ചോട്ടുവായിരുന്നു.

ദിലീപ് കൃഷിയിടത്തില്‍ പോകുമ്പോള്‍ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാന്‍ ദിലീപ് ഇരുന്നാല്‍ ഉടനേ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചോട്ടു മുന്നില്‍ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചോട്ടു.

ഇതോടെയാണ് കഴിഞ്ഞ വര്‍ഷം ചോട്ടുവിനുവേണ്ടി ദിലീപ് ചോട്ടൂസ് വ്‌ളോഗ് എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതുവരെ 42 വിഡിയോകള്‍ ചെയ്തു. കണ്ടത് 70.8 ലക്ഷം.

English Summary : Chottu Dog Missing in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0328 seconds.