main

ജോലി വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചു; മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; യുവതിയുടെ പരാതിയിൽ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്ത് പൊലീസ്

Web Team | | 1 minute Read


1388-1644079566-img-20220205-221552

കൊച്ചി: ദിലീപിനെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര  പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഇന്ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്.

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു. 

English Summary : Case Against Balachandra Kumar in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0239 seconds.