main

പകൽ യാത്രയും രാത്രി വിശ്രമവും; വിനോദ സഞ്ചാരികൾക്കായി കാരവൻ ടൂറിസവുമായി സംസ്ഥാന സർക്കാർ

Web Team | | 2 minutes Read


1139-1631703491-img-20210915-162750

തിരുവനന്തപുരം: സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകാൻ വിനോദസഞ്ചാര മേഖലയിൽ പുതിയ ആശയവുമായി ടൂറിസം വകുപ്പ്. കേരളത്തിന്റെ പ്രത്യേകത ഉൾക്കൊണ്ട് കൊണ്ട്, സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി കാരവാൻ ടൂറിസം വരുന്നു. കൊവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യവും പരിഗണിച്ചാണ് പുതിയ പദ്ധതിയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതു സ്വകാര്യ മാതൃകയിൽ കാരവൻ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർ മാർക്ക് നിക്ഷേപത്തിനുള്ള സബ്സിഡി നൽകുമെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.

കാരവൻ ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിപുലമായ ചട്ടക്കൂട് രൂപീകരിക്കാൻ നയം വിഭാവനം ചെയ്യുന്നു.  പ്രധാനമായും സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കുമെന്നും അനുമതിക്കുള്ള നടപടിക്രമങ്ങളുംമറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കും. ടൂറിസം കാരവനുകളും കാരവൻ പാർക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ.

യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സന്ദർശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും അവർക്ക് രാത്രിയോ പകലോ ദീർഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവൻ പാർക്കുകൾ.

സുസ്ഥിര വളർച്ചയ്ക്കും പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളേയും കാരവൻ ടൂറിസം പിന്തുണയ്ക്കും. പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനം സാധ്യമാക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സോഫ-കം- ബഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിംഗ് ടേബിൾ, ടോയ്ലറ്റ് ക്യൂബിക്കിൾ, ഡവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിംഗ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും. മലിനീകരണ വാതക ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക.

അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കാരവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തും. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കിൽ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കണം.

അടിസ്ഥാന മാനദണ്ഡങ്ങളുണ്ടെങ്കിലും പാർക്കുകളുടെ രൂപരേഖയ്ക്ക് പ്രദേശത്തിനനുസൃത മാറ്റങ്ങൾ വരുത്താം. വിനോദസഞ്ചാരികൾക്ക് സമ്മർദ്ദരഹിത അന്തരീക്ഷം പ്രദാനം ചെയ്യുന്ന സുരക്ഷിത മേഖലയാണ് കാരവൻ പാർക്ക് ചുറ്റുമതിൽ സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിംഗ്, നിരീ ക്ഷണ ക്യാമറകൾ എന്നിവ പാർക്കിൽ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യ ങ്ങളിൽ പ്രാദേശിക അധികാരികളുമായും മെഡിക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാർക്കിന് കുറഞ്ഞത് 30 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന സ്വകാര്യത, പച്ച, കാറ്റ്, പൊടി ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിംഗ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. മലയോരങ്ങളിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലും പാർക്കുകളിൽ പ്രാദേശിക പൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉൾപ്പെടുത്തണം.

പാർക്കുകളിൽ ജലസംഭരണികൾ വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ വിശാലമായ മുൻഭാഗം, വാഹനങ്ങൾ തിരിക്കുന്ന ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. സന്ദർശകരെ കാര്യങ്ങൾ അറിയിക്കാൻ പാർക്കുകളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ടാകും. ഗതാഗത മന്ത്രിയുമായി പ്രാഥമിക ചർച്ച പൂർത്തിയായെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

English Summary : Caravan Tourism in Kerala

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0276 seconds.