main

എംസി റോഡിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചു; കാഞ്ഞിരപ്പള്ളി സ്വദേശികളായ 5 പേർക്ക് പരിക്ക്

Web Team | | 1 minute Read


1374-1643859801-img-20220203-090758

എംസി റോഡിൽ കുളക്കട സ്കൂൾ ജംക്‌ഷനിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർക്ക് പരുക്കേറ്റു. കാർ യാത്രികരായ കാഞ്ഞിരപ്പള്ളി പിണ്ണാക്കിനാട് കിണറ്റുകര വീട്ടിൽ കെ.ജെ. തോമസ് (ബാബു–60), ഭാര്യ ലാലി (57) , മകൻ ജോർജുകുട്ടി (30) , മകൾ ഡോ.മിന്ന (24), ജോർജുകുട്ടിയുടെ ഭാര്യ ഡോ.അന്ന (26) എന്നിവർക്കാണ് പരുക്കേറ്റത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സാരമായി പരുക്കേറ്റ തോമസും ഡോ.അന്നയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർക്ക് സാരമായ പരുക്കില്ല. ഇന്നലെ രാവിലെ 7ന് ആയിരുന്നു അപകടം. എംഡിക്ക് പ്രവേശനം ലഭിച്ച ഡോ.മിന്നയുമായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു കുടുംബം. ഇവരുടെ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന മറ്റൊരു കാറിലും ടിപ്പറിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻചക്രങ്ങളിൽ ഒന്ന് ഊരിത്തെറിച്ചു. 3 ചക്രങ്ങളുമായി 200 മീറ്ററിലേറെ ഓടിയ ശേഷമാണ് കാർ നിന്നത്. ഇടിയേറ്റ മറ്റേ കാർ റോഡിനു കുറുകെ തിരിഞ്ഞു വശത്തെ വേലിയിൽ ഇടിച്ചാണ് നിന്നത്. ഇതിന്റെ പിൻവശം സാരമായി തകർന്നു. ടിപ്പർ ലോറിയുടെ പിൻഭാഗവും തകർന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പുത്തൂർ പൊലീസ് കേസെടുത്തു.

English Summary : Car Accident In Mc Road in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0279 seconds.