main

കാറ്റിലും മഴയിലും താഴ്ന്ന വൈദ്യുതി കമ്പി കഴുത്തിലും ദേഹത്തും കുരുങ്ങി ഷോക്കേറ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

Web Team | | 1 minute Read


1481-1649265893-fb-img-1649265796420

കാഞ്ഞങ്ങാട്: സ്കൂട്ടറിൽ സഞ്ചരിക്കവേ കാറ്റിലും മഴയിലും താഴ്ന്ന വൈദ്യുതി കമ്പി കഴുത്തിലും ദേഹത്തും കുരുങ്ങി ഷോക്കേറ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊവ്വൽപ്പള്ളി മന്ന്യോട്ട് ദാര വളപ്പിൽ ഡി.വി.ബാലകൃഷ്ണൻ (70) ആണ് മരിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സ്കൂട്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന മകളുടെ മകൻ നിഹാൽ (5)‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.55ന് കൂളിയങ്കാൽ പടിഞ്ഞാർ-മന്ന്യോട്ട് അമ്പലം റോഡ് ഇടവഴിയിലാണു സംഭവം. അപകട സമയത്തു കാറ്റും മഴയും ഉണ്ടായിരുന്നു. മകളുടെ മകനെ ‍ട്യൂഷൻ കഴിഞ്ഞ് കൂട്ടി വരുന്നതിനിടെയാണ് അപകടം. ഇടവഴിയുടെ ഇരുഭാഗത്തും മതിലാണ്. മതിലിനോടു ചേർന്നു താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയാണ് ബാലകൃഷ്ണന്റെ കഴുത്തിലും ദേഹത്തും ചുറ്റിയത്.

English Summary : Block Congress President Died In Electric Shock in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0283 seconds.