main

ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു

Web Team | | 1 minute Read


1385-1644032208-img-20220205-090506

ചങ്ങനാശേരി : എംസി റോഡിൽ എസ്ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20), ചങ്ങനാശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26) എന്നിവരാണ് മരിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


1385-1644032276-img-20220205-090524

ഇന്നലെ രാത്രി ഒൻപതേമുക്കാലോടെയാണ് അപകടം. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജ്മലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു. ചങ്ങനാശേരി പൊലീസ് കേസെടുത്തു.

English Summary : 3 Died In Bike Accident Near Changanacherry in Kerala

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0253 seconds.