main

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരം; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ഇനി വിസ വേണ്ട

Web Team | | 1 minute Read


ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരം; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ഇനി വിസ വേണ്ട

1739-1698973241-img-20231103-062742

തായ്ലൻഡ് സ്വപ്നം താലോലിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യക്കാർക്ക് തായ്ലൻഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാൽ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബർ പത്ത് മുതൽ 2024 മെയ് പത്ത് വരെ മാത്രം. സീസൺ കാലത്ത് പരമാവധി ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കാനായാണ് തായ്ലൻഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഈ കാലയളവിൽ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാർക്ക് തായ്ലൻഡിൽ താമസിക്കാം. നേരത്തെ ചൈനീസ് പൗരൻമാർക്കും തായ്ലൻഡ് സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. നിലവിൽ തായ്ലൻഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.
ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വർഷം തായ്ലൻഡ് സന്ദർശിച്ചത്. അടുത്ത വർഷത്തോടെ വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനം 100 ബില്യൺ ഡോളറിൽ എത്തിക്കാനാണ് തായ്ലൻഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലൻഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗവും വിനോദസഞ്ചാരമാണ്.

കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ വർധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യൻ സഞ്ചാരികൾക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങൾ പ്രഖ്യാപിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തായ്ലൻഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തിൽ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0146 seconds.