main

സംയമനത്തിന്​ ഇസ്രായേലിന്​ ഉപദേശം; വടക്കൻ മുഖത്ത് ​ യു.എസിന്​ ആശങ്ക

Web Team | | 1 minute Read


സംയമനത്തിന്​ ഇസ്രായേലിന്​ ഉപദേശം; വടക്കൻ മുഖത്ത് ​ യു.എസിന്​ ആശങ്ക

1734-1698132394-img-20231024-125552


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ഗ​സ്സ​യി​ൽ ബോം​ബു​വ​ർ​ഷം തു​ട​രു​ന്ന ഇ​സ്രാ​യേ​ലി​ന്, വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ ഹി​സ്​​ബു​ല്ല​യു​മാ​യി പു​തി​യ യു​ദ്ധ​മു​ഖം തു​റ​ക്കു​ന്ന​ത്​ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ യു.​എ​സി​ന്​ ആ​ശ​ങ്ക. ഇ​സ്രാ​യേ​ലി പ്ര​തി​രോ​ധ​മ​ന്ത്രി യോ​വ്​ ഗാ​ല​ന്‍റ്​ ഉ​ൾ​പ്പെ​ടെ യു​ദ്ധ കാ​ബി​ന​റ്റി​ലെ ഒ​രു​വി​ഭാ​ഗം തീ​വ്ര​പ​ക്ഷ​ക്കാ​ർ​ക്ക്​ ഹി​സ്ബു​ല്ല​ക്ക്​ നേ​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ല​ബ​നാ​നി​ലെ അ​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​കൂ​ർ ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്നും നി​ല​പാ​ടു​ണ്ട്. പ​ക്ഷേ, അ​ത്ത​ര​മൊ​രു ന​ട​പ​ടി ഹി​സ്​​ബു​ല്ല​യെ തു​റ​ന്ന​യു​ദ്ധ​ത്തി​ലേ​ക്ക്​ ആ​ന​യി​ക്കു​മെ​ന്നും ഗ​സ്സ​യി​ൽ ക​ര​യു​ദ്ധ​ത്തി​ന്​ ത​യാ​റെ​ടു​ക്കു​ന്ന ഐ.​ഡി.​എ​ഫി​ന്​ (ഇ​സ്രാ​യേ​ൽ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്) അ​ത്​ വ​ലി​യ ബാ​ധ്യ​ത​യാ​കു​മെന്നു​മാ​ണ്​ അ​മേ​രി​ക്ക​ൻ നിഗമ​നം.

ക​ഴി​ഞ്ഞ​യാ​​ഴ്ച അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ൻ​റ​ണി ബ്ലി​ങ്ക​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​​ഴ്ച​യി​ൽ ഗാ​ല​ന്‍റ്​ ഹി​സ്​​ബു​ല്ല കാ​ർ​ഡ്​ ഉ​യ​ർ​ത്തി​യെ​ങ്കി​ലും ബ്ലി​ങ്ക​ൻ വ​ഴ​ങ്ങി​യി​ല്ല. പി​ന്നീ​ട്​ പ്ര​സി​ഡ​ന്‍റ്​ ജോ ​ബൈ​ഡ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യു​ദ്ധ​കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ലും ഗാ​ല​ന്‍റ്​ പ​​ങ്കെ​ടു​ത്തി​രു​ന്നു. അ​വി​ടെ വെ​ച്ച്​ ഇ​ര​ട്ട​യു​ദ്ധ​ത്തി​ന്‍റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്​ ബൈ​ഡ​ൻ സൂ​ചി​പ്പി​ച്ചു. അ​ഫ്​​ഗാ​നി​സ്താ​നി​ലും ഇ​റാ​ഖി​ലും അ​മേ​രി​ക്ക ന​യി​ച്ച യു​ദ്ധ​ത്തി​ന്‍റെ വി​നാ​ശ​ക​ര​മാ​യ ഫ​ല​ത്തെ​ക്കു​റി​ച്ച്​ യു​​ദ്ധ കാ​ബി​ന​റ്റി​ൽ വി​ശ​ദ​മാ​യി സം​സാ​രി​ച്ച ബൈ​ഡ​ൻ, പി​ന്നീ​ട്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​മ്പോ​ൾ ഇ​ക്കാ​ര്യം പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ്​ ഹി​സ്​​ബു​ല്ല​യു​ടെ പ്ര​കോ​പ​ന​ങ്ങ​ൾ​ക്ക്​ നേ​രെ ത​ൽ​ക്കാ​ലം ക​ണ്ണ​ട​ക്കാ​ൻ നെ​ത​ന്യാ​ഹു തീ​രു​മാ​നി​ച്ച​തെ​ന്ന്​ ന്യൂ​യോ​ർ​ക്​ ടൈം​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.79 MB / ⏱️ 0.0116 seconds.