main

ഹമാസിന്റെ ഞെട്ടിപ്പിക്കുന്ന സ്വത്തുക്കളും തുരങ്കങ്ങളും; ഇസ്രായേലിന് കൺഫ്യൂഷൻ

Web Team | | 1 minute Read


ഹമാസിന്റെ ഞെട്ടിപ്പിക്കുന്ന സ്വത്തുക്കളും തുരങ്കങ്ങളും; ഇസ്രായേലിന് കൺഫ്യൂഷൻ

1725-1697519368-img-20231017-085742

ഹമാസിന്റെ സ്വത്തിന്റെ ആഴം മനസ്സിലാക്കാനാവാതെ ഇസ്രായേൽ. ഇത് ഇസ്രായേലിന്റെ പദ്ധതികളെ സങ്കീർണ്ണം ആക്കുന്നു എന്നാണ് റിപ്പോർട്ട്. ഇസ്രായേൽ സൈന്യത്തിന്റെ സാങ്കേതിക മികവിന് ഒപ്പമെത്താൻ കഴിഞ്ഞില്ലെങ്കിലും അസാധാരണ സമ്പത്തുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതുപോലെ രഹസ്യ ഭൂഗർഭ തുരങ്കങ്ങളുടെ ഒരു ശൃംഖല തന്നെ ഹമാസിന് ഉണ്ടെന്നാണ് വിലയിരുത്തൽ.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


2014-ൽ ഇസ്രായേൽ ലാബിരിന്തിൻറെ പൂർണ്ണ വ്യാപ്തി മനസ്സിലാക്കാൻ തുടങ്ങിയപ്പോൾ, ഗാസ മുനമ്പൂ മായുള്ള 60 കിലോമീറ്റർ ഭൂഗർഭ തടസ്സം നിർമ്മിച്ചിരുന്നു. കൂടാതെ തുരങ്ക നിർമ്മാണം കണ്ടെത്തുന്നതിന് സംവിധാനങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2021ൽ ഗാസയിലെ 100 കിലോമീറ്റർ ഓളം വരുന്ന തുരങ്കം നശിപ്പിച്ചു എന്ന് ഇസ്രായേൽ അവകാശപ്പെടുമ്പോഴും ഹമാസിന്റെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. തങ്ങൾക്ക് 500 കിലോമീറ്റർ ഓളം വരുന്ന ഭൂഗർഭ ശൃംഖല ഉണ്ടെന്നും അതിൽ 5% മാത്രമാണ് നശിപ്പിച്ചത് എന്നും അവകാശപ്പെട്ടു.

അതിർത്തി കടന്നുള്ള ആക്രമണത്തെ ചെറുക്കാൻ മറഞ്ഞിരിക്കുന്ന ഈ പാതകളാണ് ഉപയോഗിക്കുന്നത്. ഭൂഗർഭ മുറികളിൽ ഇസ്രായേലികളെ ബന്ദികളാക്കിരിക്കുകയണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. ഹമാസിന് അല്ലാതെ മറ്റാർക്കും അവരുടെ ഭൂഗർഭ അറകളെ കുറിച്ച് അറിവില്ല. അതുകൊണ്ട് അത്തരം നീക്കങ്ങൾ ഇസ്രായേലിന് ആശങ്കയുളവാക്കുന്നു. തണലുകൾ കണ്ടെത്തുക എന്നത് ശ്രമകരമായ കാര്യമാണെന്നും റാൻഡ് കോർപ്പറേഷനിലെ സൈനിക വിദഗ്ധൻ സ്കോട്ട് സാവിറ്റ്സ് വ്യക്തമാക്കി.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.79 MB / ⏱️ 0.0095 seconds.