main

ലോക കുതിരയോട്ട മത്സരത്തിൽ ചരിത്ര നേട്ടവുമായി മലയാളി പെൺകുട്ടി നിദ അൻജു

Web Team | | 1 minute Read


ലോക കുതിരയോട്ട മത്സരത്തിൽ ചരിത്ര നേട്ടവുമായി മലയാളി പെൺകുട്ടി നിദ അൻജു

1711-1696565779-img-20231006-094148


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ലോക കുതിരയോട്ട മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രം ഓർക്കുകയാണ് മലപ്പുറംകാരി നിദ അൻജു ചേലാട്ട്. ഫ്രാൻസിൽ നടക്കുന്ന ഇക്വസ്‌ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ് 21 കാരിയായ നിദ. ഫ്രാൻസിലെ പോരാട്ടത്തിൽ 7 മണിക്കൂർ 29 മിനിറ്റ് മാത്രം എടുത്താണ് നിദ ഫിനിഷ് ചെയ്തത്.

ചാമ്പ്യൻഷിപ്പിലെ 120 കിലോമീറ്റർ ദൂരം കുതിരയുടെ കായിക ക്ഷമത നിലനിർത്തി റൈഡർ മറികടക്കണം എന്നാണ് വെല്ലുവിളി. ഓരോ പ്രാവശ്യവും വിദഗ്ധ വെറ്റിനറി ഡോക്ടർമാർ കുതിരയെ പരിശോധിക്കുകയും ഇതിൽ കുതിരയുടെ ആരോഗ്യത്തിന് ക്ഷതംഏറ്റു എന്ന് റിപ്പോർട്ടാണ് ലഭിക്കുന്നതെങ്കിൽ റൈഡർ ഔട്ട് ആവും. 25 രാജ്യങ്ങളിൽ നിന്നുമുള്ള 75 മത്സരാർത്ഥികൾക്കൊപ്പം ആണ് "എപ്‌സിലോൺ സലോ" എന്ന കുതിരക്കൊപ്പം നിദ മത്സരിക്കുന്നത്. ദുബായിൽ ചെലവഴിച്ച നിദയുടെ കുട്ടിക്കാലമാണ് കുതിര സവാരിയിലേക്ക് നയിച്ചത്. ഇതിനോടകം മറ്റു ചാമ്പ്യൻഷിപ്പിൽ നിദ തൻറെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ഒരേ കുതിരയുമൊത്ത് രണ്ടു വർഷകാലയളവിൽ 120  കിലോമീറ്റർ ദൂരം രണ്ടു വട്ടമെങ്കിലും  മറികടന്നാലാണ് ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത നേടുക. നിദയാവട്ടെ രണ്ടു കുതിരികളുമായി നാലുവട്ടം ഈ ദൂരം താണ്ടി റെക്കോർഡിട്ടിട്ടുണ്ട്.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0099 seconds.