main

ഇന്ത്യ -കാനഡ ബന്ധം വഷളാകുന്നു; ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി

Web Team | | 1 minute Read


ഇന്ത്യ -കാനഡ ബന്ധം വഷളാകുന്നു; ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി

1688-1695145197-img-20230919-230917


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാനഡ എന്ന വടക്കൻ അമേരിക്കൻ രാജ്യവുമായി ഇന്ത്യ എക്കാലവും നല്ല ബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ ആ ബന്ധമാണ് വഷളാകുന്നത്. അതിന് കാരണമാകുന്നത് ഖലിസ്ഥാൻ തീവ്രവാദവും ആണ്. പഞ്ചാബിൽ ഇന്ന് പുതുതലമുറയിൽ തീവ്രവാദം തലപൊക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ കാനേഡിയൻ ഡോളറിന്റെ ഒഴുക്ക് ഉണ്ടെന്നാണ് പരസ്യമായ രഹസ്യം.

ഇന്ത്യ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ സിക്കുകാർ ഉള്ള സ്ഥലം കാനഡയാണ്. അവിടെ ചെറിയ ഒരു വിഭാഗം ഇന്ത്യയ്ക്ക് എതിരായ പ്രവർത്തനങ്ങളും നടത്തുന്നു. അത്തരത്തിലുള്ള ഒരു ഖലിസ്ഥാൻ വിഘടനവാദിയാണ് ഹദ്ദീപ് സിംഗ് നിജ്ഞാർ. കഴിഞ്ഞ ജൂൺ 18നാണ് ഇയാൾ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇതിനുപിന്നിൽ ഇന്ത്യയാണെന്നാണ് കാനഡയുടെ ആരോപണം. ഇത് ഇന്ത്യ നിഷേധിക്കുകയും എന്നാൽ അതിനെ തുടർന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. പിന്നാലെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. അഞ്ചുദിവസത്തിനകം ഇന്ത്യ വിടണം എന്നാണ് നൽകിയിരിക്കുന്ന നിർദ്ദേശം. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈകമ്മീഷണറെ അറിയിച്ചിരുന്നു.

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 7 / Total Memory Used : 0.79 MB / ⏱️ 0.0094 seconds.