main

തുർക്കി ഇസ്താംബൂളിൽ വൻ സ്ഫോടനം; 6 പേർ കൊല്ലപ്പെട്ടു, 60 ലധികം പേർക്ക് പരിക്കെന്ന് റിപ്പോർട്ട്..

Web Team | | 1 minute Read


ഇസ്താംബുളിൽ വൻ സ്ഫോടനം. ബെയോഗ്ലു ജില്ലയിലെ ഇസ്തിക്ൿലൽ തെരുവിലാണ് സ്ഫോടനം ഉണ്ടായത്. ആറ് പേർ കൊല്ലപ്പെടുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യത.

1572-1668360257-images-6


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ബെയോഗ്ലു ജില്ലയിലെ തിരക്കേറിയ ഇസ്തിക്ൿലൽ തെരുവിൻ്റെ ഹൃദയഭാഗത്താണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനമുണ്ടാകാനുള്ള കാരണം അവ്യക്തമാണ്. ചാവേർ ആക്രമണമാണെന്നു സംശയമുണ്ട്.
പ്രാദേശിക സമയം വൈകുന്നേരം 4.20 ഓടെയാണ് സ്ഫോടനം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ട്വിറ്ററിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്
.
വിനോദസഞ്ചാരികൾ ഏറെ എത്തുന്ന ഇസ്തിക്ൿലൽ തെരുവ് രാജ്യത്തുതന്നെ പ്രസിദ്ധമാണ്.

സംഭവസ്ഥലത്ത് വൻ പോലീസ് ഉദ്യോഗസ്ഥ സംഘങ്ങളും മാധ്യമപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ഗവൺമെന്റിന്റെ റെപ്രസെന്ററ്റീവ് ഉൾപ്പെടെയുള്ള വൻ സംഘം തന്നെ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്..

English Summary : News in International

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0110 seconds.