main

‘പ്രശാന്ത് കിഷോർ ഉടൻ കോൺഗ്രസിൽ’; ഗുജറാത്ത് അടക്കം വൻലക്ഷ്യം; റിപ്പോർട്ട്

Web Team | | 1 minute Read


1461-1648628463-img-20220330-wa0001

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ‌ പ്രശാന്ത് കിഷോർ ഒരുമാസത്തിനുള്ളിൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപായി പ്രശാന്ത് കോൺഗ്രസിലെത്തുമെന്നും ഇനി മുന്നോട്ട് പ്രശാന്തിന്റെ തന്ത്രങ്ങളിൽ പാർട്ടി കരുത്തായി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം കൂട്ടുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിൽ പട്ടേൽ സമുദായത്തിൽ നിന്നും വലിയ സ്വാധീനമുള്ള നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രശാന്തിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിന് മുൻപും ഇത്തരത്തിൽ ചർച്ചകൾ സജീവമായിരുന്നു.

എന്നാൽ ഒരുവിഭാഗം നേതക്കൾ ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ അ‍ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞതോടെയാണ് പ്രശാന്തിന്റെ തന്ത്രങ്ങളിൽ മുന്നോട്ടുപോകാമെന്ന് ചർച്ചകൾ വീണ്ടും സജീവമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗാളിൽ മമതയുടേയും തമിഴ്നാട്ടിൽ സ്റ്റാലിന്റെയും വിജയത്തിന് പിന്നിലും പ്രശാന്തിന്റെ ടീമായിരുന്നു.

English Summary : Prashant Kishor To Congress in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0086 seconds.