main

സാമ്പ്രാണിക്കോടിയിലെ ഒരു കൊച്ചു ദ്വീപ് ഇവിടെയിപ്പോള്‍ എന്നും ജലോത്സവമാണ്; ജലപാതയ്ക്ക് ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണ് ദ്വീപായി.

Anonymous | | 2 minutes Read


സാമ്പ്രാണിക്കോടിയിലെ ഒരു കൊച്ചു ദ്വീപ് ഇവിടെയിപ്പോള്‍ എന്നും ജലോത്സവമാണ്; ജലപാതയ്ക്ക് ആഴംകൂട്ടിയപ്പോള്‍ വാരിയിട്ട മണ്ണ് ദ്വീപായി.

1756-1706448367-img-20240128-185408


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


ദേശീയജലപാതയ്ക്ക് വേണ്ടി ആഴംകൂട്ടിയപ്പോൾ വാരിയിട്ട മണ്ണും ചെളിയും കൂടി മണൽപ്പുറമായി. അവിടെ കണ്ടൽച്ചെടികൾ വളർന്നു. അങ്ങിനെ വിശാലമായ കായൽനടുവിൽ ഒരു കാനനതുരുത്ത് ഉണ്ടായി. അവിടേക്ക് സഞ്ചാരികളെ കൊണ്ടുപോവുമ്പോൾ ആദ്യം പലരും മൂക്കത്ത് വിരൽവെച്ചു. ഇതെന്താ നീർനായയെ കാണിക്കാൻ കൊണ്ടുപോവുകയാണോ എന്ന് കളിയാക്കി. എന്നാൽ വിദേശികളുമായി പോയപ്പോൾ അവർ ഞണ്ട് പിടിക്കുന്നതും മുരിങ്ങയിറച്ചി എടുക്കുന്നതുമെല്ലാം കൗതുകത്തോടെ കണ്ടിരുന്നു.വിദേശികൾക്ക് ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇത് സ്വദേശികൾക്കും ഇഷ്ടമാവും എന്ന പ്രതീക്ഷയോടെ കൊല്ലം വിനോദസഞ്ചാരവികസന കൗൺസിൽ പ്രതീക്ഷയോടെ ഇരുന്നു. ഇന്ന് ദിവസേനെ ആയിരക്കണക്കിന് സഞ്ചാരികളെത്തി ഉല്ലസിച്ച് മടങ്ങിപോവുന്നൊരിടമായി ഇവിടം മാറിയിരിക്കുന്നു.

കെ.എസ്.ആർ.ടി.സി ബസ്സുകളുടെ പ്രത്യേക സർവീസ്, സംസ്ഥാമജലഗതാഗക വകുപ്പിന്റെ ബോട്ട് സർവീസ്, പ്രൈവറ്റ് ബോട്ട് സർവീസുകളും.... അങ്ങിനെ അവധി ദിവസങ്ങളിൽ മാത്രമല്ല എല്ലാ ദിവസവും ജനം ഒഴുകിയെത്തുന്നു. ബോട്ടുകളും, ജനവും, കച്ചവടവും ആയതോടെ കായൽനടുവിൽ ഉത്സവമേളം പോലെയായി. കടവിൽ പാർക്കിങ് സൗകര്യം കുറവായതിനാൽ തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പുകളെല്ലാം സ്വകാര്യ പാർക്കിങ് ഇടങ്ങളുമായി. കൊല്ലം നഗരത്തിൽ നിന്നും അഞ്ചാലുംമൂട് പ്രാക്കുളം വഴി സാമ്പ്രാണിക്കോടി ബോട്ട് ജെട്ടിയിലെത്തിയാണ് ഇങ്ങോട്ട് പ്രവേശിക്കേണ്ടത്.
150 രൂപയാണിപ്പോൾ പ്രവേശന ഫീസ്. 41 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. രാവിലെ 9 മണിമുതൽ നാലരവരെയാണ് പ്രവേശനം. ടിക്കറ്റെടുത്ത് ബോട്ടിൽ കയറി തുരുത്തിലെ വെള്ളത്തിലറങ്ങി നടക്കാം കളിക്കാം. ഉപ്പൂട്ടി, ചെറുഉപ്പൂട്ടി, നക്ഷത്രകണ്ടൽ, മഞ്ഞകണ്ടൽ, ഭ്രാന്തൻകണ്ടൽ എന്നിങ്ങനെ അഞ്ചിനം കണ്ടലുകൾ ഇവിടെയുണ്ട്. ഇവയെ പരിചയപ്പെടാം. വെള്ളത്തിലും കണ്ടൽചെടികളിലും നിന്ന് ഫോട്ടോയെടുക്കാം. വെള്ളത്തിൽ മേശകളിട്ട് ഉപ്പിലിട്ടതും ശീതളപാനീയങ്ങളുമെല്ലാം വിൽക്കുന്ന കടകളുമുണ്ട്. ഇക്കരം ബോട്ട് ജെട്ടിക്കുസമീപം ഭക്ഷണം കഴിക്കാൻ ഹോട്ടലുകളുണ്ട്.
സീ അഷ്ടമുടി എന്നൊരു സർവീസ് വേറെയുണ്ട്. കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നും രാവിലെ പുറപ്പെടുന്ന ഈ ബോട്ട് അഷ്ടമുടിക്കായലിലെ പ്രധാനകാഴ്ചകളെല്ലാം കാണിച്ച് കല്ലടയാറിൽ പോയി തിരിച്ചു വരും വഴി സാമ്പ്രാണിക്കോടിയിൽ ഒരു മണിക്കൂർ നിർത്തിയിടും. അതിൽ ബുക്ക് ചെയ്തവർക്ക് താത്പര്യമുണ്ടെങ്കിൽ ഇവിടെ നിന്നും ടിക്കറ്റെടുത്ത് തുരുത്ത് സന്ദർശിക്കാം. സീ അഷ്ടമുടിയിൽ താഴെ 400 രൂപയും അപ്പർഡെക്കിൽ 500 രൂപയുമാണ് ടിക്കറ്റ്് നിരക്ക്. മുൻകൂട്ടി ബുക്ക് ചെയ്യാം.

English Summary : News in Entertainment

RELATED


Latest
Trending


Do NOT follow this link or you wont able to see the site!

US / DB Query : 5 / Total Memory Used : 0.79 MB / ⏱️ 0.0035 seconds.