main

ട്രക്കിങ് ഇഷ്ടമുള്ളവർക്ക് കാട് കണ്ടൊരു സൂപ്പർ ട്രക്കിങ് ട്രിപ്പ്

Web Team | | 1 minute Read


ട്രക്കിങ് ഇഷ്ടമുള്ളവർക്ക് കാട് കണ്ടൊരു സൂപ്പർ ട്രക്കിങ് ട്രിപ്പ്

1715-1696753041-img-20231008-134637


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


കാടിനുള്ളിലൂടെ വന്യജീവികളെ കൺകുളിർക്കെ കണ്ട് ഒരു ട്രക്കിങ്ങിന് അവസരം ഒരുക്കുകയാണ് വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസേഴ്സ്. കാടിനെ സ്നേഹിക്കുന്നവരുടെ പറുദീസായായ ആതിരപ്പള്ളി- വാഴച്ചാൽ വനമേഖലയിലേക്കാണ് വനംവകുപ്പ് സഞ്ചാരികളെ ക്ഷണിക്കുന്നത്. കാടിനെ അറിയാനും പഠിക്കാനും അതിൻറെ ഭംഗി മതിയാവുവോളം കണ്ട് ആസ്വദിക്കാനും ഉള്ള സുവർണ്ണ അവസരമാണ് ഇത്. കാട്ടാനയെയും കാട്ടുപോത്തിനെയും കരടി കളെയും പിന്നെ പശ്ചിമഘട്ടത്തിൽ മാത്രമുള്ള അപൂർവ്വ സസ്യജാലങ്ങളും വിവിധയിനം ചിത്രശലഭങ്ങളും എല്ലാം നേരിൽ കാണാൻ സാധിക്കും.

നിത്യഹരിത നിബിഢ വനത്തിലൂടെ 12 കിലോമീറ്റർ ദൂരമാണ് ട്രക്കിംഗ്. രാവിലെ എട്ടുമണിയോടെ വാഴച്ചാൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ നിന്നും ആണ് യാത്ര തുടങ്ങുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും വനം ഗൈഡുകളും യാത്രയോടൊപ്പം ചേരും. കൂടാതെ പ്രത്യേകം പരിശീലനം ലഭിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ട ഗൈഡുകളും സംഘത്തിൽ ഉണ്ടാവും. നാലു മുതൽ എട്ടുപേർക്ക് ഒരേ സമയം പങ്കെടുക്കാൻ സാധിക്കും. യാത്രക്കാർക്ക് നാടൻ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ട്രക്കിങ്ങിന് ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.

English Summary : News in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0099 seconds.