main

വിനായകൻറെ മീ ടു പരാമർശത്തിനെതിരെ വിമർശനവുമാി നടി നവ്യ നായർ; "അപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞില്ല, അന്നുണ്ടായ മുഴുവൻ സംഭവത്തിലും ക്ഷമ ചോദിക്കുന്നു"

Web Team | | 1 minute Read


1453-1648367796-img-20220327-132400

കൊച്ചി: നടൻ വിനായകൻറെ മീ ടു പരാമർശത്തിനെതിരെ വിമർശനവുമാി നടി നവ്യ നായർ രംഗത്ത്. വിനായകന്റെ പരാമർശത്തിൽ താനും ക്രൂശിക്കപ്പെട്ടു. തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ അപ്പോൾ തന്നെ പ്രതികരിക്കാൻ കഴിഞ്ഞില്ല. അന്നുണ്ടായ മുഴുവൻ സംഭവത്തിലും ക്ഷമ ചോദിക്കുന്നു. വിനായകൻ പറഞ്ഞത് തെറ്റായിപ്പോയി. ഒരു പുരുഷൻ പറഞ്ഞ വിവാദ പരാമർശത്തിന് സ്ത്രീയാണ് ക്രൂശിക്കപ്പെട്ടതൊന്നും നവ്യ പറഞ്ഞു.

ഒരുത്തീ എന്ന സിനിമയുടെ വാർത്താ സമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദ പരാമർശം. നവ്യ നായരും സംവിധായകൻ വി കെ പ്രകാശും വാർത്താസമ്മേളനത്തിൽ ഉണ്ടായിട്ടും പ്രതികരിച്ചില്ല എന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തുമുളള നിരവധി പേരാണ് വിനായകനെതിരെ വിമർശനവുമായി രംഗത്തുവന്നത്.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


സംഭവത്തിൽ ക്ഷമ ചോദിച്ച് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. 'എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ?. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും. ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ.' എന്നായിരുന്നു വിനായകൻ പറഞ്ഞത്.

പരാമർശം ചർച്ചയായതോടെ സമൂഹ മാധ്യമങ്ങളിലൂടെ നടൻ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. 'ഒരുത്തീ' സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്നായിരുന്നു വിനായകൻ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.

English Summary : Navya Nair Against Vinayakan in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.79 MB / ⏱️ 0.0103 seconds.