main

ചുരുളിയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി; സെന്‍സര്‍ ബോര്‍ഡിനും സിനിമയിൽ അഭിനയിച്ചവർക്കും നോട്ടീസ്

Web Team | | 1 minute Read


1242-1639047055-img-20211209-161901

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവിൽ പുറത്തിറങ്ങിയ ചുരുളിഎന്ന സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ പരിശോധിച്ചശേഷം ജസ്റ്റിസ് എൻ. നഗരേഷാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സെൻസർ ബോർഡ്, സിനിമയുടെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സോണി പിക്ചേഴ്സ് എം.ഡി, നടന്മാരായ ചെമ്പൻ വിനോദ് ജോസ്, ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവർക്കെതിരെ കോടതി നോട്ടീസും അയച്ചു.


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


അഭിഭാഷകയായ പെഗ്ഗി ഫെൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. പൊതു ധാർമികതയ്ക്ക് ചേർത്ത അസഭ്യവാക്കുകൾ നിറഞ്ഞതാണ് ചിത്രമെന്നാണ് അവർ ഹർജിയിൽ പറഞ്ഞത്. സ്ത്രീകളുടേയും കുട്ടികളുടേയും മാന്യതയെ പ്രകോപിപ്പിക്കുന്നതാണ് സിനിമയിലെ ഭാഷയെന്നും ഹർജിയിൽ ആരോപിക്കുന്നു. ചുരുളി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

സിനിമയുടെ റിലീസിന് അനുമതി നൽകിയതിലൂടെ സെൻസർ ബോർഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുവെന്നും അത്തരം റിലീസ് ഇന്ത്യൻ ശിക്ഷാനിയമപ്രകാരമുള്ള കുറ്റങ്ങൾക്ക് വിധേയമാകുമെന്നും ഹർജിക്കാരി ആരോപിച്ചു. കോവിഡ് കാലമായതിനാൽ വീടുകളിൽ കഴിയുന്ന കുട്ടികൾ ഇത്തരം ഉള്ളടക്കങ്ങളിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്നും ഹർജിക്കാരി ആരോപിക്കുന്നു.

English Summary : Churuli Movie in Entertainment

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.78 MB / ⏱️ 0.0106 seconds.