main

കാനഡയിൽ വമ്പൻ ഹിറ്റായി മലയാളികളുടെ നാടൻ വാറ്റ് ചാരായം "മന്ദാകിനി" ; വില കേട്ടാൽ ഞെട്ടും; വിജയംകൊയ്ത് മൂവാറ്റുപുഴ, കോതമംഗലം സ്വദേശികളായ യുവാക്കൾ

Web Team | | 1 minute Read


1012-1630658126-cover-temp-with-1-bottle-540x

കാനഡയില്‍ ഹിറ്റായി മലയാളിത്തം നിറഞ്ഞ നാടന്‍ വാറ്റ്. പേര് മന്ദാകിനി. കൊമ്പന്‍ ബിയറിനും മഹാറാണിക്കും ശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മന്ദാകിനി. കരിമ്പ് വാറ്റിയെടുത്ത് നിര്‍മ്മിക്കുന്ന മന്ദാകിനിയുടെ ബോട്ടിലിന്റെ പുറത്ത് മലബാറി വാറ്റ് എന്നാണ് എഴുതിയിരിക്കുന്നത്.

കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ ചേര്‍ത്താണ് മഹറാണിയും മട്ട അരിയില്‍ നിന്നും കൊമ്പന്‍ ബിയര്‍ നിര്‍മ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന \1\6മന്ദാകിനിയുടെ പരിപൂര്‍ണ്ണ വിവരങ്ങള്‍ mandakini.ca എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

1012-1630658262-img-20210903-120714


🔔 Follow Us
   
Join Telegram
   
Join WhatsApp Group

ARTICLE CONTINUES AFTER AD
..: ❥ Sponsor :..


മന്ദാകിനിയുടെ നിര്‍മ്മാണമാകട്ടെ നാടന്‍ വാറ്റിനെ ഓര്‍മ്മിപ്പിക്കും വിധമാണ്. ഹെന്‍ഡ്രിക് വാന്‍ റീഡിന്റെ ഹോര്‍ത്തൂസ് മലബാറിക്കസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും മലബാര്‍ മേഖലയിലെ നാടന്‍ വാറ്റിനെ സമാനമായ രീതിയിലാണ് നിര്‍മ്മാണം.

കാനഡയില്‍ 39.95 കനേഡിയന്‍ ഡോളറാണ് മന്ദാകിനിക്ക് വില. 2300 ഓളം ഇന്ത്യ രൂപ വരും ഇത്. മന്ദാകിനിയുടെ ഉത്പാദനം നടക്കുന്നത് കാനഡയിലെ വോണ്‍ ഒന്റാറിയയോയിലെ ഡിസ്റ്ററിയിലാണ്.

മഹാറാണിക്കും കൊമ്പന്‍ ബിയറിനും പിന്നില്‍ മലയാളി കരങ്ങള്‍ ഉള്ളത് പോലെ മന്ദാകിനിക്ക് പിന്നിലും മലയാളിയുടെ കരങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

സ്വന്തം നാട്ടിൽ ചീത്തപ്പേരാണെങ്കിലും നമ്മുടെ ‘നാടൻ വാറ്റ്’ മറുനാട്ടിൽ നല്ലപേരുണ്ടാക്കി. കേരളത്തിൽ മൂലവെട്ടി, മണവാട്ടി എന്നൊക്കെ കളിയായി വിളിച്ചപോലെയല്ല ‘മന്ദാകിനി– മലബാർ വാറ്റ്’ എന്ന സ്റ്റൈലൻ പേരാണ് കാനഡയിൽ വാറ്റിന് ലഭിച്ചിരിക്കുന്നത്. കാനഡയിൽ സ്ഥിരതാമസമാക്കിയ കോതമംഗലം ചേലാട് സ്വദേശികളായ സഹോദരൻമാരും മൂവാറ്റുപുഴ സ്വദേശിയുമാണ് ഈ വ്യത്യസ്തമായ ആശയത്തിനു പിന്നിൽ.

English Summary : Kerala Local Distilled Liquor Mandakini Became Successful In Canada in Business

RELATED


Latest








Trending


Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.75 MB / ⏱️ 0.0009 seconds.